ശിവകാശിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; നാലു പേര്‍ക്ക് മരണം, അഞ്ച് പേര്‍ക്ക് പരിക്കേറ്റു
ശിവകാശിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി
By : സ്വന്തം ലേഖകൻ
Update: 2025-07-01 10:45 GMT
വിരുദു നഗര്‍: ശിവകാശിക്ക് സമീപം ചിന്നക്കാമന്‍പട്ടിയില്‍ പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ 4 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടു. 5 പേര്‍ക്ക് പരിക്കേറ്റു എന്നാണ് ലഭിക്കുന്ന വിവരം. പരിക്കേറ്റവരെ വിരുധുനഗറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിച്ചു. അപകടസമയം ഫാക്ടറിയില്‍ നിരവധി തൊഴിലാളികള്‍ ജോലിയിലുണ്ടായിരുന്നതായാണ് വിവരം.
കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇന്ത്യയിലെ പടക്കങ്ങളുടെ നഗരം എന്ന വിശേഷണമുള്ള സ്ഥലമാണ് തമിഴ്നാട്ടിലെ വിരുധുനഗര്‍ ജില്ലയിലെ ശിവകാശി.