ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി തുടരുന്നു; ഇന്നലെ മാത്രം 60 വിമാനങ്ങള്‍ക്ക് ഭീഷണി
ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി തുടരുന്നു; ഇന്നലെ മാത്രം 60 വിമാനങ്ങള്‍ക്ക് ഭീഷണി
ന്യൂഡല്‍ഹി: ഇന്ത്യന്‍ വിമാനസര്‍വീസുകള്‍ക്ക് ബോംബ് ഭീഷണി തുടരുന്നു. ഇന്നലെ മാത്രം അറുപതിലേറെ സര്‍വീസുകള്‍ക്ക് ഭീഷണിയുണ്ടായി. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, വിസ്താര എന്നിവയുടെ ഇരുപതിലേറെ സര്‍വീസുകളെ ബാധിച്ചു. 15 ദിവസത്തിനിടയില്‍ 410 ല്‍ ഏറെ ആഭ്യന്തര, രാജ്യാന്തര സര്‍വീസുകള്‍ക്കാണ് ഭീഷണി ലഭിച്ചത്.
ഡല്‍ഹി സഹര്‍ എയര്‍പോര്‍ട്ട് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് മുംബൈ-ഡല്‍ഹി വിമാനത്തില്‍ അന്ധേരി സ്വദേശി ഗൗരി ഭര്‍വാനി ബോംബുമായി യാത്ര ചെയ്യുന്നുവെന്ന് പറഞ്ഞയാള്‍ക്കെതിരെ മുംബൈ പൊലീസ് കേസെടുത്തു. അന്വേഷണത്തില്‍ ഇങ്ങനെയൊരു യാത്രക്കാരി വിമാനത്തിലില്ലെന്നു കണ്ടെത്തി. അന്ധേരിയില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പു താമസിച്ചിട്ടുള്ള ഗൗരി ഭര്‍വാനി ടിക്കറ്റ് ബുക്ക് ചെയ്തിട്ടു പോലുമില്ലെന്നും വ്യക്തമായി.
കൊച്ചിയില്‍ ഇന്നലെ 2 വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി ഉണ്ടായി. ഉച്ചയ്ക്ക് 12ന് പുറപ്പെട്ട വിസ്താരയുടെ ഡല്‍ഹി വിമാനത്തിനും 4ന് കൊച്ചിയില്‍ ഇറങ്ങിയ ഇന്‍ഡിഗോയുടെ ഡല്‍ഹി വിമാനത്തിനുമായിരുന്നു ഭീഷണി. ബോംബ് സ്‌ക്വാഡ് പ്രത്യേക പരിശോധന നടത്തിയെങ്കിലും ഒന്നും ലഭിച്ചില്ല.
വിമാനം, ബോംബ് ഭീഷണി, bomb threat, flights