'ഒന്നും ചെയ്യല്ലേ ചേട്ടാ...'; സീനിയർസിനോട് മുന്നിൽ കരഞ്ഞ് പറയുന്ന ഒന്നാംവർഷ വിദ്യാർത്ഥി; ഹോസ്റ്റൽ മുറിക്കുള്ളിലിട്ട് തല്ലിയും ഷോക്കടിപ്പിച്ചും കൊടും ക്രൂരത; ആന്ധ്രയിൽ റാഗിംഗ് എന്ന് പരാതി
By : സ്വന്തം ലേഖകൻ
Update: 2025-08-11 09:44 GMT
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ ഒന്നാംവർഷ വിദ്യാർത്ഥിക്ക് നേരെ ക്രൂരമായ റാഗിംഗ് നടന്നുവെന്ന് പരാതി. പൽനാട് ജില്ലയിലെ ദാചേപ്പള്ളി ഗവൺമെന്റ് ജൂനിയർ കോളേജിലാണ് സംഭവം നടന്നത്. വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ അടച്ചിട്ട്, ക്രൂര മർദനത്തിന് ഇരയാക്കി.
അതിന് ശേഷം വിദ്യാർത്ഥിയെ ഷോക്കടിപ്പിച്ചു. റാഗിംഗിന്റെ പേരിലാണ് ഒന്നാം വർഷ വിദ്യാർത്ഥിയെ രണ്ടാം വർഷ വിദ്യാർത്ഥികൾ അതിക്രൂരമായി ആക്രമിച്ചത്. കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നു. പുറത്തുനിന്നുള്ളവരുംവിദ്യാർത്ഥിയെ ആക്രമിച്ചവരിൽ ഉൾപ്പെടുന്നതായാണ് വിവരം. വിദ്യാർത്ഥിയുടെ കുടുംബം പോലീസിൽ പരാതി നൽകുകയും ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും പോലീസ് പറഞ്ഞു.