'ഡാ..ഡാ..വീട്ടിൽ പോടാ..'; ആരും കാണാതെ പമ്മിയെത്തി; അതിർത്തി പ്രദേശങ്ങൾ മുഴുവൻ മൊബൈലിൽ പകർത്താൻ ശ്രമിച്ച് ബംഗ്ലാദേശി യുവാവ്; തോക്ക് ചൂണ്ടി വിരട്ടി ഓടിച്ച് ബിഎസ്എഫ്!
അഗർത്തല: ഇന്ത്യയുടെ വളരെ സെൻസിറ്റീവായ അതിർത്തി പ്രദേശങ്ങൾ മുഴുവൻ ഫോണിൽ പകർത്താൻ ശ്രമിച്ച ബംഗ്ലാദേശി യുവാവിന് എട്ടിന്റെ പണി.പിന്നാലെ തോക്ക് ചൂണ്ടി വിരട്ടി ഓടിച്ച് ബിഎസ്എഫ് ജവാൻ.ത്രിപുരയിലെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി പ്രദേശത്താണ് സംഭവം നടന്നത്. ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
ബംഗ്ലാദേശിൽ നിന്നുള്ള യുവാവ് ഇന്ത്യൻ അതിർത്തിക്ക് വളരെ അടുത്ത് വന്ന് തന്റെ മൊബൈൽ ഉപയോഗിച്ച് വീഡിയോ ഷൂട്ട് ചെയ്യാൻ തുടങ്ങുന്നത് വീഡിയോയിൽ ഉണ്ട്. ബിഎസ്എഫ് ജവാൻ ആവർത്തിച്ച് മുന്നറിയിപ്പുകൾ നൽകിയിട്ടും അത് അനുസരിക്കാൻ കൂട്ടാക്കാതെ യുവാവ് ദൃശ്യങ്ങൾ പകർത്തുകയായിരുന്നു.
ജവാൻ ഉടൻ തന്നെ തോക്ക് ചൂണ്ടി യുവാവിനെ വിരട്ടി ഓടിക്കുകയായിരുന്നു.പിന്നാലെ സുരക്ഷാ ഏജൻസികൾ വിഷയം ഗൗരവമായി എടുക്കുകയും അതിർത്തി പ്രദേശങ്ങളിൽ ജാഗ്രത വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.