ഹുസ്‌കൂര്‍ മദ്ദൂരമ്മ മേളക്കിടെ രഥം മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു; പരിക്കേറ്റ രണ്ടു പേരുടെ നിലഗുരുതരം

ഹുസ്‌കൂര്‍ മദ്ദൂരമ്മ മേളക്കിടെ രഥം മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു

Update: 2025-03-23 11:29 GMT

ബംഗളൂരു: കര്‍ണാടകയിലെ ഹുസ്‌കൂറില്‍ ക്ഷേത്രമേളക്കിടെ രഥം മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. തമിഴ്നാട് ഹൊസൂര്‍ സ്വദേശി രോഹിത് (26), ബംഗളൂരു കെങ്കേരി സ്വദേശി ജ്യോതി (14) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ലക്കസാന്ദ്രയില്‍ നിന്നുള്ള രാകേഷിന്റെയും മറ്റൊരു സ്ത്രീയുടെയും പരിക്ക് ഗുരുതരമാണ്.

ആനേക്കല്‍ താലൂക്കില്‍ നടന്ന ഹുസ്‌കൂര്‍ മദ്ദൂരമ്മ മേളയിലെ പ്രത്യേക ആകര്‍ഷണമായിരുന്ന രഥം നിയന്ത്രണംവിട്ട് ഭക്തരുടെ മേല്‍ പതിക്കുകയായിരുന്നു. 100 അടിയിലധികം ഉയരമുള്ള 150ലധികം രഥങ്ങള്‍ ഉത്സവത്തിനായി എത്തിച്ചിരുന്നു. ഘോഷയാത്രയില്‍ രഥങ്ങള്‍ വലിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ശക്തമായ കാറ്റും മഴയും കാരണമാണ് രഥം മറിഞ്ഞതെന്ന് പൊലീസ് അറിയിച്ചു.

Tags:    

Similar News