വിവാഹ വാഗ്ദാനം നൽകി ബലാത്സം​ഗം ചെയ്‌തെന്ന കേസ്; രണ്ടാഴ്ചയോളം മുങ്ങി നടന്നു; കീഴടങ്ങാൻ നിർദ്ദേശിച്ചിട്ടും അനുസരിച്ചില്ല; ഒടുവിൽ വാർത്താസമ്മേളനം നടത്തുന്നതിനിടെ കോൺ​ഗ്രസ് എംപി അറസ്റ്റിൽ

Update: 2025-01-30 11:06 GMT

ലഖ്നൗ: കോൺഗ്രസ് എംപി രാകേഷ് റാത്തോഡിനെ ബലാത്സംഗക്കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ സീതാപൂരിലാണ് സംഭവം നടന്നത്. വാർത്താസമ്മേളനം നടത്തുന്നതിനിടെയാണ് രാകേഷ് റാത്തോഡ് അറസ്റ്റിലായത്. 45കാരി നൽകിയ പരാതിയിൽ രണ്ടാഴ്ചയോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് കോൺ​ഗ്രസ് എംപിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. വിവാഹം കഴിക്കാമെന്നും രാഷ്ട്രീയ ജീവിതം കെട്ടിപ്പടുക്കാമെന്നും വാഗ്ദാനം നൽകി ബലാത്സം​ഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി.

കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത് മുതൽ രാകേഷ് റാത്തോ‍ഡ് ഇത്രയും നാൾ ഒളിവിൽ കഴിയുകയായിരുന്നു. എന്നാൽ, ബുധനാഴ്ച അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് മുൻകൂർ ജാമ്യാപേക്ഷ തള്ളുകയും രണ്ടാഴ്ചയ്ക്കുള്ളിൽ സീതാപൂർ ജില്ലാ സെഷൻസ് കോടതിയിൽ കീഴടങ്ങാൻ നിർദേശിക്കുകയും ചെയ്തു.

തനിക്കെതിരായ എഫ്ഐആറിലെ ആരോപണങ്ങളിൽ നിലപാട് വ്യക്തമാക്കാൻ വാർത്താസമ്മേളനം വിളിക്കുന്നതിനിടെയാണ് രാകേഷ് റാത്തോഡിനെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തതെന്ന് സീതാപൂ‍ർ എസ്പി ചക്രേഷ് മിശ്ര വ്യക്തമാക്കി.

Tags:    

Similar News