ആശ്വാസം..; ഡൽഹിയിൽ വായുമലിനീകരണ തോതിൽ കുറവ്; നിയന്ത്രണങ്ങൾ പിൻവലിക്കാൻ അനുമതി നൽകി സുപ്രീം കോടതി

Update: 2024-12-05 13:14 GMT

ഡൽഹി: ഡൽഹിയെയും സമീപ പ്രദേശങ്ങളിലെയും വായു മലിനീകരണം കണക്കിലെടുത്ത് നടപ്പിലാക്കിയ ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ സ്റ്റേജ് -4 പിൻവലിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വായുമലിനീകരണ തോതിൽ കുറവ് രേഖപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് സുപ്രീം കോടതി നിർദേശം നൽകിയിരിക്കുന്നത്.

ഡൽഹി-എൻസിആർ മേഖലകളിലെ അന്തരീക്ഷ മലിനീകരണം തടയുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട വിഷയത്തിൽ വാദം കേൾക്കുകയായിരുന്നു സുപ്രീം കോടതി. കഴിഞ്ഞ ഒരു മാസമായി നഗരത്തിൽ തുടർച്ചയായ വായു മലിനീകരണമാണ് അനുഭവപ്പെട്ടിരുന്നത്. പലയിടങ്ങളിലും നേരത്തെ രേഖപ്പെടുത്തിയ വായു ഗുണനിലവാര സൂചിക 700നും മുകളിൽ ആയിരിന്നു. കാഴ്ചാപരിധി 200 മീറ്ററിൽ താഴെയായി കുറഞ്ഞ ദിവസങ്ങളും ഉണ്ടായി.

അതേ സമയം വിഷയത്തെ രാഷ്ട്രീയമായി നേരിടുകയായിരുന്നു ഡൽഹി മുഖ്യമന്ത്രി ആതിഷി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വൈക്കോൽ കത്തിക്കുന്നത് കൂടിയെന്നും മലിനീകരണത്തിൽ കേന്ദ്ര സർക്കാർ രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം നേരത്തെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. 

Tags:    

Similar News