ബാങ്ക് അക്കൗണ്ടില്‍ കള്ളപ്പണമുണ്ടെന്നും അത് വെളുപ്പിച്ചതിന് അറസ്റ്റ് വാറന്റ് ഉണ്ടെന്ന് പറഞ്ഞു വിളിച്ചു; കേസില്‍ നിന്ന് രക്ഷിക്കാന്‍ പണം ആവശ്യപ്പെട്ടു; സൈബര്‍ ക്രൈം ഓഫീസര്‍ എന്ന് പറഞ്ഞ് പണം തട്ടിയ കേസില്‍ 19 കാരന്‍ പിടിയില്‍

Update: 2025-01-21 09:22 GMT

ഡെറാഡൂണ്‍: സൈബര്‍ ക്രൈം ഓഫീസര്‍ ആണെന്ന് പറഞ്ഞ് രണ്ടര കോടിയോളം തട്ടിയ കേസില്‍ 19 കാരന്‍ പിടിയില്‍. ഡിജിറ്റല്‍ അറസ്റ്റ് വഴി ഡെറാഡൂണ്‍ നിരഞ്ജന്‍പുരിലെ സ്വദേശിയില്‍ നിന്നുമാണ് കോടികള്‍ തട്ടിയത്. ഡെറാഡൂണ്‍ സ്വദേശിയായ പ്രതി നീരജ് ഭട്ടിനെ ജയ്പൂരില്‍ നിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പണം തട്ടാന്‍ പ്രതി ഉപയോഗിച്ച അക്കൗണ്ടിന്റെ വിവരങ്ങളും ഫോണ്‍ നമ്പറും ബാങ്കിന്റെ സഹായത്തോടെ പൊലീസ് ശേഖരിച്ചിരുന്നു. തുടര്‍ന്ന് ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതി നീരജ് ഭട്ടിനെ ജയ്പൂരില്‍ നിന്നും പിടികൂടുകയായിരുന്നു. ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ അംഗമാണ് പ്രതി നീരജ് ഭട്ട്.

പോലീസില്‍ വേഷത്തിലാണ് പ്രതി പറ്റിച്ചത്. പരിചയമില്ലാത്ത് നമ്പറില്‍ നിന്നും കോള്‍ വരികയായിരുന്നു. തുടര്‍ന്ന് ബാങ്ക് അക്കൗണ്ടില്‍ കള്ളപ്പണമുണ്ടെന്നും അത് വെളുപ്പിച്ചതിന് അറസ്റ്റ് വാറന്റ് ഉണ്ടെന്നും പറഞ്ഞു. ഇത് മറ്റ് ആളുകളോട് പറഞ്ഞെങ്കില്‍ ജയിലില്‍ പേകേണ്ടിവരുമെന്നും പിഴ അടക്കേണ്ടിവരുമെന്നും പ്രതി ഭീഷണിപ്പെടുത്തി. ഇത് കേട്ട പേടിച്ച നിരഞ്ജന്‍പുര്‍ സ്വദേശി കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു.

പ്രതി മേല്‍ ഉദ്യേഗസ്ഥനോട് സംസാരിക്കാന്‍് പറഞ്ഞു. ഈ സമയം എവിടെയും പോകരുതെന്നും പ്രതി അദ്ദേഹത്തോട് പറഞ്ഞു. പണം അയച്ചാല്‍ കേസില്‍ നിന്ന് രക്ഷിക്കാം എന്നായിരുന്നു പിന്നീട് പ്രതി പറഞ്ഞത്. പണം തന്നാല്‍ രണ്ട് ദിവസത്തിനുള്ളില്‍ കേസില്‍ നിന്ന് രക്ഷിച്ച് പണം തിരികെ നല്‍കാമെന്നും പ്രതി പറഞ്ഞു. നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഞങ്ങളുടെ നിരീക്ഷണത്തിലാണെന്നും പ്രതി അവകാശപ്പെട്ടു. തുടര്‍ന്ന് നിരന്തരം പ്രതി പണം ആവശ്യപ്പെട്ടുകൊണ്ടേ ഇരുന്നു. അദ്ദേഹം പണവും നല്‍കി.

എന്നാല്‍ പറഞ്ഞ സമയം കഴിഞ്ഞിട്ടും പണം തിരികെ ലഭിച്ചില്ല പിന്നെയും പ്രതി പണം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ഇതോടെയാണ് താന്‍ തട്ടിപ്പിനിരയായ കാര്യം മനസിലായതെന്ന് നിരഞ്ജന്‍പുര്‍ സ്വദേശി പൊലിസിനോട് പറഞ്ഞു. രണ്ടര കോടിയോളം രൂപയാണ് പ്രതി ഇയാളില്‍ നിന്നും തട്ടിയെടുത്തത്.

Similar News