സിഗരറ്റ് നൽകാത്തതിൽ വിരോധം; നാലുപേർ ചേർന്ന് വയോധികയെ കൂട്ടബലാത്സംഗം ചെയ്തു; രണ്ടു പേർ പിടിയിൽ; രണ്ടുപേർക്കായി തിരച്ചിൽ ഊർജിതമാക്കി പോലീസ്; ഞെട്ടിപ്പിക്കുന്ന സംഭവം പട്നയിൽ
പട്ന: സിഗരറ്റ് നൽകാത്തതിന്റെ വിരോധത്തിൽ നാലുപേർ ചേർന്ന് വയോധികയെ കൂട്ടബലാത്സംഗം ചെയ്തതായി റിപ്പോർട്ടുകൾ. പട്നയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പ്രതികൾസിഗരറ്റ് നൽകാൻ വിസമ്മതിച്ചതിനെ തുടർന്നാണ് 65 കാരിയായ വയോധികയെ കൂട്ട ബലാത്സംഗം ചെയ്തത്. നാല് പ്രതികളിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റ് രണ്ട് പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി പോലീസ് വ്യക്തമാക്കി.
ബുധനാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. നാല് പേര്‍ നവാബ്ഗഞ്ച് പ്രദേശത്ത് സിഗരറ്റ് ചോദിച്ചാണ് ഇവരുടെ വീട്ടിലെത്തിയത്. സിഗരറ്റ് നല്‍കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് വൃദ്ധയെ ഇവർ അടുത്തുള്ള വയലിലേയ്ക്ക് വലിച്ചിഴച്ച് കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നു. കുടുംബാംഗങ്ങളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ പോലീസ് കേസെടുത്തു. വയോധികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.