ബസ്തറിൽ സുരക്ഷാ സേനയുമായി വൻ ഏറ്റുമുട്ടൽ; അഞ്ച് മാവോയിസ്റ്റുകളെ വധിച്ചു; രണ്ട് ജവാന്മാർക്ക് പരിക്ക്; പ്രദേശത്ത് തിരച്ചിൽ തുടരുന്നു; ജാഗ്രത നിർദ്ദേശം

Update: 2024-11-16 09:51 GMT

റായ്പൂർ: സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ഛത്തീസ്‍ഗഡിലെ ബസ്തറിലാണ് സംഭവം നടന്നത്. ഏറ്റുമുട്ടലിൽ രണ്ട് ജവാന്മാർക്ക് പരിക്ക് പറ്റുകയും ചെയ്തു. നാരായൺപൂർ - കാൺകർ ജില്ലകളുടെ അതിർത്തിയിലെ വനമേഖലയിൽ ഇന്ന് രാവിലെയോടെ വെടിവെപ്പുണ്ടായത്. ഇവിടെ രാവിലെ സുരക്ഷാ സേനയുടെ തിരച്ചിൽ നടന്നിരുന്നു.

അതിർത്തി രക്ഷാസേനയിലെയും (ബിഎസ്എഫ്) ജില്ലാ റിസർവ് ഗാർഡിലെയും (ഡിആർജി) സ്‍പെഷ്യൽ ടാസ്ക് ഫോഴ്സിലെയും (എസ്‍ടിഎഫ്) ഉദ്യോഗസ്ഥരാണ് തിരച്ചിലിൽ പങ്കെടുത്തത്. കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹത്തിനൊപ്പം ആയുധങ്ങളും പിടിച്ചെടുത്തതായും സ്ഥലത്ത് ഇപ്പോഴും തിരച്ചിൽ ഉർജ്ജിതമാക്കിയിട്ടുണ്ടെന്ന് സുരക്ഷാസേന അറിയിച്ചു.

മാവോയിസ്റ്റുകളുമായുള്ള വെടിവെപ്പിൽ പരിക്കേറ്റ രണ്ട് ജവാന്മാരെ ഹെലികോപ്റ്ററിലാണ് തലസ്ഥാനമായ റായ്പൂരിലേക്ക് കൊണ്ടുവന്നത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് പേരും അപകട നില തരണം ചെയ്തതായി റിപ്പോർട്ടുകൾ ഉണ്ട്.

Tags:    

Similar News