ഇപിഎഫ്ഒ പലിശ ഈ വര്‍ഷവും 8.25 ശതമാനം തന്നെ; മുന്‍വര്‍ഷത്തെ നിരക്കു തുടരാന്‍ കേന്ദ്ര ട്രസ്റ്റി ബോര്‍ഡ് യോഗത്തില്‍ ധാരണ
ഇപിഎഫ്ഒ പലിശ ഈ വര്‍ഷവും 8.25 ശതമാനം തന്നെ
By : സ്വന്തം ലേഖകൻ
Update: 2025-02-28 09:33 GMT
ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് (ഇപിഎഫ്ഒ) പലിശ 8.25 ശതമാനം തന്നെയായി നിശ്ചയിച്ചു. കഴിഞ്ഞ വര്‍ഷത്തെ നിരക്ക് തുടരാന്‍ തൊഴില്‍ മന്ത്രി മന്‍സുഖ് മാണ്ഡവ്യ അധ്യക്ഷനായ കേന്ദ്ര ട്രസ്റ്റി ബോര്‍ഡ് യോഗം തീരുമാനിക്കുകയായിരുന്നു. 2021-2022ല്‍ 8.10 ശതമാനവും 2022-2023ല്‍ 8.15 ശതമാനവുമായിരുന്നു പലിശനിരക്ക്.
ഓഹരി വിപണിയില്‍ സമീപകാലത്ത് വലിയ ഇടിവുണ്ടായ പശ്ചാത്തലത്തില്‍ പലിശ നിരക്ക് കുറയ്ക്കാന്‍ കേന്ദ്രം ഉദ്ദേശിച്ചിരുന്നു. ശക്തമായ പ്രതിഷേധം ഭയന്ന് പിന്നീട് തീരുമാനം പിന്‍വലിക്കുകയായിരുന്നു.