'ശരീരം മറച്ചിട്ടും രക്ഷയില്ല..'; ഹോട്ടലിൽ സൺബാത്ത് ചെയ്യുന്ന വിദേശ വനിതകൾ; ഇടയിൽ ക്യാമറയുമായി ഒരാൾ; ദൃശ്യങ്ങൾ പകർത്തി കൂളായി നിൽപ്പ്; വീഡിയോ പങ്കുവച്ച് കുടുംബം

Update: 2025-06-19 14:05 GMT

ഗുരുഗ്രാം: ഒരു ഹോട്ടലിൽ വെച്ച് സൺബാത്ത് ചെയ്യുന്നതിനിടെ അമേരിക്കൻ വിനോദസഞ്ചാരികളായ യുവതിയുടെ ദൃശ്യങ്ങൾ പകര്‍ത്തിയെന്ന് പരാതി. ഗുരുഗ്രാമിലാണ് സംഭവം നടന്നത്. അര്‍ധനഗ്നയായ സൺബാത്ത് ചെയ്യുന്നത് ഒരാൾ രഹസ്യമായി മൊബൈലിൽ ചിത്രീകരിച്ചെന്നാണ് വിനോദ സഞ്ചാരികൾ പറയുന്നത്. കുടുംബം വീഡിയോ പുറത്തുവിട്ടതോടെ, ആളെ കണ്ടെത്തി നടപടി എടുക്കണമെന്ന ആവശ്യം ശക്തമായി ഉയരുകയാണ്.

മാതാപിതാക്കളോടൊപ്പം ലോകം ചുറ്റിക്കറങ്ങുന്ന റോറി, സേജ് എന്നീ സഹോദരിമാരാണ് ഇന്ത്യയിൽ തങ്ങൾ താമസിക്കുന്ന ഹോട്ടലിലെ അനുഭവം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. ഹോട്ടൽ പരിസരത്ത് സൺബാത്ത് ചെയ്യുകയായിരുന്ന ഇവരുടെ വീഡിയോ മറ്റൊരു ഹോട്ടൽ റൂമിലെ ജനലിലൂടെ ഒരാൾ പകര്‍ത്തുന്നതാണ് ഇവര്‍ പങ്കുവച്ച് വീഡിയോയിൽ കാണുന്നത്.


Full View


പൂര്‍ണമായി വസ്ത്രം ധരിച്ചാണെങ്കിലും ഈ പെരുമാറ്റം ഇവിടെ വളരെ സാധാരണമാണ് എന്നാണ് ഞങ്ങൾക്ക് മനസിലായതെന്നും അവര്‍ കുറിക്കുന്നു. വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് ഇവർക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്.

Tags:    

Similar News