കേന്ദ്രം കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ നിരാഹാരം തുടരും; ഫെബ്രുവരി 14ന് ചര്‍ച്ചയ്ക്ക് തയാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചെന്ന കര്‍ഷക നേതാവ് ദല്ലേവാള്‍

കേന്ദ്രം കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ നിരാഹാരം തുടരും

Update: 2025-01-28 10:04 GMT

ചണ്ഡീഗഡ്: കര്‍ഷകരുടെ ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുന്നതുവരെ താന്‍ നിരാഹാര സമരം അവസാനിപ്പിക്കില്ലെന്ന് പഞ്ചാബ് കര്‍ഷക നേതാവ് ജഗജിത്സിങ് ദല്ലേവാള്‍. ഖനൗരിയില്‍ പ്രതിഷേധ സ്ഥലത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ദല്ലേവാള്‍ ഇക്കാര്യം പറഞ്ഞത്. മിനിമം താങ്ങുവില നിയമപരമായി ഉറപ്പാക്കണമെന്നതുള്‍പ്പടെയുള്ള ആവശ്യങ്ങളുന്നയിച്ചാണ് ദല്ലേവാള്‍ നിരാഹാരസമരം നടത്തുന്നത്.

'ഞാന്‍ വൈദ്യസഹായം മാത്രമാണ് എടുത്തത്. അതിനുശേഷം ഛര്‍ദ്ദി നിലച്ചു. എന്റെ നിരാഹാര പ്രതിഷേധം തുടരുന്നു, സര്‍ക്കാര്‍ ഞങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നത് വരെ അത് തുടരും,' അദ്ദേഹം വ്യക്തമാക്കി.

ഫെബ്രുവരി 14ന് ചര്‍ച്ചയ്ക്ക് തയാറാണെന്ന് കേന്ദ്രസര്‍ക്കാരിന്റെ ഉന്നതതല സംഘം ദല്ലേവാള്‍ ഉള്‍പ്പടെയുള്ള കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് ദല്ലേവാള്‍ വൈദ്യസഹായം സ്വീകരിച്ചത്. വിളകള്‍ക്ക് മിനിമം താങ്ങുവില(എംഎസ്പി) അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്രത്തിനെതിരെ പഞ്ചാബ്ഹരിയാന അതിര്‍ത്തിയിലെ ഖന്നൗരിയില്‍ നവംബര്‍ 26 മുതല്‍ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ (രാഷ്ട്രീയേതര വിഭാഗം) കണ്‍വീനറായ ദല്ലേവാള്‍ അനിശ്ചിതകാല നിരാഹാരം കിടക്കുകയാണ്. പഞ്ചാബില്‍നിന്നെത്തിയ ഡല്‍ഹി ചലോ മാര്‍ച്ചിനെ ഹരിയാന പൊലീസ് തടഞ്ഞതിനെ തുടര്‍ന്നാണ് കിസാന്‍ മോര്‍ച്ചനേതാവ് ദല്ലേവാള്‍ നിരാഹാരം തുടങ്ങിയത്.

ജനുവരി 18 ന്‌കേ ന്ദ്രസര്‍ക്കാരിന്റെ ഉന്നതതല പ്രതിനിധി സംഘവും കൃഷി മന്ത്രാലയം ജോയിന്റ് സെക്രട്ടറി പ്രിയരഞ്ജനും എസ്‌കെഎമ്മിനെയും (രാഷ്ട്രീയേതര) കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയെയും (കെഎംഎം) ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരുന്നു. ഫെബ്രുവരി 14ന് ചണ്ഡീഗഡിലാണ് യോഗം.

Tags:    

Similar News