വീട്ടി ജോലി ചെയ്യണമെന്ന് പറഞ്ഞ് അമ്മ ജോലിക്ക് പോയി; ജോലി ചെയ്യാതെ മൊബൈല്‍ ഫോണില്‍ കളിച്ചുകൊണ്ടിരുന്നു; ദേഷ്യം വന്ന അച്ഛന്‍ മകളെ കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച് കൊന്നു
അഹമ്മദാബാദ്: ഗുജറാത്തിലെ സൂറയില്‍, വീട്ടുജോലി ചെയ്യാതെ മൊബൈല്‍ ഫോണില്‍ ഗെയിം കളിച്ചതിന് പിതാവ് പ്രഷര്‍ കുക്കര്‍ ഉപയോഗിച്ച് മകളെ ക്രൂരമായി കൊലപ്പെടുത്തി. പതിനെട്ടുകാരിയായ ഹെതാലിയെ പിതാവ് മുകേഷാണ് (40) കൊലപ്പെടുത്തയത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയുടെ അമ്മ് നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മകളോട് വീട്ടിലെ ജോലി ചെയ്യണമെന്ന് പറഞ്ഞാണ് അമ്മ ഗീത ബെന്‍ ജോലിക്ക് പോയത്. ഈ സമയം അസുഖബാധിതനായ ഭര്‍ത്താവ് വീട്ടില്‍ ഉണ്ടായിരുന്നു. ഇയാള്‍ കുട്ടിയോട് വീട്ടിലെ ജോലി ചെയ്യാന്‍ പറഞ്ഞു. എന്നാല്‍ ഇത് കേള്‍ക്കാതെ കുട്ടി മൊബൈലില്‍ ഗെയിം കളിക്കുന്നതിലായിരുന്നു ശ്രദ്ധ. ദേഷ്യം വന്ന മുകേഷ് മകളുടെ തലയിലും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും പ്രഷര്‍ കുക്കര്‍ ഉപയോഗിച്ചു ആവര്‍ത്തിച്ച് അടിക്കുകയായിരുന്നു.
സഹോദരിയുടെ കരച്ചില്‍ കേട്ട് പുറത്ത് കളിച്ചുകൊണ്ടിരുന്ന മായങ്ക് (13) അകത്തേക്ക് ഓടിയെത്തിയപ്പോഴാണ് ചോരയില്‍ കുളിച്ചു കിടക്കുന്ന ഹെതാലിയെ കണ്ടതെന്ന് പൊലീസ് പറഞ്ഞു. മായങ്ക് ഫോണ്‍ വിളിച്ചതിനെ തുടര്‍ന്ന് ഗീത വീട്ടിലേക്ക് ഓടിയെത്തി ഹെതാലിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഡോക്ടര്‍മാര്‍ പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും പിന്നീട് മരണത്തിനു കീഴടങ്ങുകയായിരുന്നു. വീട് വൃത്തിയാക്കാനുള്ള മുകേഷിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് മുകേഷും മകളും തമ്മില്‍ വഴക്കുണ്ടായതെന്ന് ചൗക്ക് ബസാര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ വി.വി. വഗാഡിയ പറഞ്ഞു.