വാഹനത്തില്‍ നിന്ന് പടക്കം നിറച്ച പെട്ടികള്‍ ഇറക്കുന്നതിനിടെ പൊട്ടിത്തെറി; നാല് പേര്‍ക്ക് പരിക്ക്; സംഭവം ആന്ധ്രാപ്രദേശില്‍

Update: 2025-03-03 16:45 GMT

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ വാഹനത്തില്‍ നിന്ന് പടക്കം നിറച്ച പെട്ടികള്‍ ഇറക്കുന്നതിനിടെ പൊട്ടിത്തെറി. സ്ഫോടനത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെയാണ് ആന്ധ്രാപ്രദേശിലെ കാകിനടയിലാണ് രാവിലെ പൊട്ടിത്തെറിയുണ്ടായത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇതോടകം സോഷ്യല്‍ മീഡിയകളില്‍ വൈറലായിട്ടുണ്ട്.

അപകട സമയം ആറ് പേരാണ് സംഭവ സ്ഥലത്തുണ്ടായിരുന്നത്. പടക്കം നിറച്ച പെട്ടികള്‍ വാഹനത്തില്‍ നിന്ന് ഇറക്കുകയായിരുന്ന തൊഴിലാളികളില്‍ ഒരാള്‍ പെട്ടി നിലത്തേക്കിട്ടപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍ പരിക്കേറ്റ നാല് പേരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

തിങ്കളാഴ്ച്ച രാവിലെ ജയ് ബാലാജി ട്രാന്‍സ്പോട്ടേഴ്‌സിലാണ് പടക്കത്തിന്റെ പാഴ്സല്‍ ഇറക്കുന്നതിനിടെ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കുണ്ട്, കാകിനട എസ്പി ബിന്ദു മാധവ് എഎന്‍ഐയോട് പ്രതികരിച്ചു. സംഭവസ്ഥലത്തുനിന്ന് രണ്ട് ചാക്ക് പടക്കങ്ങള്‍ പിടിച്ചെടുത്തു. പോലീസ് അന്വേഷണം നടന്നുവരികയാണ്.

Tags:    

Similar News