ഉറ്റ കൂട്ടുകാരനോടൊപ്പം പുറത്ത് കളിക്കാൻ പോയി; നിമിഷങ്ങൾക്കകം അഞ്ച് വയസുകാരനെ കാണാതായി; പിന്നാലെ അയൽവാസിയുടെ ടാങ്കിൽ നിന്ന് മൃതദേഹം കണ്ടെത്തി; സംഭവം മഹാരാഷ്ട്രയിൽ
മലാഡ്: സുഹൃത്തുക്കളോടൊപ്പം കളിക്കാനായി പുറത്ത് പോയ അഞ്ച് വയസുകാരനെ കാണാനില്ല. നാട്ടുകാരും വീട്ടുകാരും നടത്തിയ തെരച്ചിൽ നടക്കുന്നതിനിടെ കുടിവെള്ള ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തി ഉറ്റ സുഹൃത്ത്. മഹാരാഷ്ട്രയിലെ മലാഡ് വെസ്റ്റിലെ മൽവാനിയിലാണ് സംഭവം നടന്നത്.
നവ്ജീവൻ സൊസൈറ്റിയിലെ ഒരു വീടിന് മുകളിലുള്ള ടെറസിലെ ടാങ്കിനുള്ളിലാണ് അഞ്ച് വയസുകാരനെ കണ്ടെത്തിയത്. അബ്ദുൾ റഹ്മാൻ ഷെയ്ഖ് എന്ന അഞ്ചുവയസുകാരനെയാണ് തിങ്കളാഴ്ച വൈകുന്നേരം കാണാതായത്.
മകൻ സുഹൃത്തിനൊപ്പം കളിക്കുന്നത് കാണാതെ വന്നതോടയാണ് കുട്ടിയുടെ അമ്മ മകനെ അന്വേഷിക്കാൻ തുടങ്ങിയത്. അഞ്ച് വയസുകാരന്റെ ഉറ്റ സുഹൃത്തിന്റെ അമ്മയു ചേർന്നാണ് കുഞ്ഞിനെ അന്വേഷിച്ച് തുടങ്ങിയത്. ഇതിനിടയിൽ ഒപ്പം കൂടിയവരിൽ ചില കുട്ടികളാണ് കുട്ടിയെ ടെറസിലേക്ക് പോയതായി കണ്ടെന്ന് സൂചിപ്പിച്ചത്.
ഇതിനെ തുടർന്ന് നോക്കിയ തിരച്ചിലിലാണ് ഉറ്റസുഹൃത്ത് അഞ്ച് വയസുകാരനെ തുറന്ന് കിടന്ന ടാങ്കിനുള്ളിൽ കണ്ടെത്തിയത്. കുട്ടി ബഹളം വച്ചതോടെ മുതിർന്നവരെത്തി അഞ്ച് വയസുകാരനെ പുറത്ത് എത്തിക്കുകയായിരുന്നു. ഉടനടി കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
അയൽവാസിയുടെ ടെറസിലെ ടാങ്ക് മൂടിയിരുന്നില്ല. ഇത് മൂടിയിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നുവെന്നാണ് കുട്ടിയുടെ രക്ഷിതാക്കൾ ആരോപിക്കുന്നത്. സംഭവത്തിൽ പോലീസ് കേസ് എടുത്തിട്ടുണ്ട്.