തെരുവ് നായയെ വെടിവെച്ച് മുത്തച്ഛന്‍; ബുള്ളറ്റ് തറച്ച് കയറിയത് അഞ്ച് വയസുകാരനില്‍; ശ്വാസകോശം തുളച്ച് വയറില്‍ കയറിയ നിലയില്‍ ബുള്ളറ്റ്; നാല് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ; കരള്‍, പാന്‍ക്രിയാസ്, ചെറുകുടല്‍ എന്നിവയിലെല്ലാം പരിക്ക്

Update: 2025-02-10 08:15 GMT

അജ്മീര്‍: തെരുവ് നായക്കെതിരെ വെടിയുതിര്‍ത്ത് മുത്തച്ഛന്‍ പക്ഷെ ഉന്നം പിഴച്ചു. ബുള്ളറ്റ് വന്ന് തറച്ചത് അഞ്ച് വയസുകാരിനാലാണ്. കുട്ടിയുടെ ശ്വാസകോശത്തിലാണ് വെടികൊണ്ടത്. അതുകൊണ്ട് തന്നെ കുട്ടിയുടെ നില അതീവ ഗുരുതരാവസ്ഥയിലാണ്. കുട്ടി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നാല് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് കുട്ടിയുടെ ശ്വാസകോശത്തില്‍ നിന്നും ബുള്ളറ്റ് നീക്കാനായത്. എയര്‍ ഗണ്ണില്‍ നിന്നാണ് വെടിയേറ്റത്. അജ്മീറിലാണ് സംഭവം.

അജ്മീറിലെ ജെഎല്‍എന്‍ ആശുപത്രിയിലാണ് സങ്കീര്‍ണ ശസ്ത്രക്രിയ ചെയ്തത്. ശ്വാസകോശം തുളച്ച് വയറില്‍ കയറിയ നിലയിലായിരുന്നു ബുള്ളറ്റുണ്ടായിരുന്നത്. ശ്വാസകോശത്തിലെ പരിക്കിനെ തുടര്‍ന്ന് ശ്വാസം പോലും എടുക്കാന്‍ സാധിക്കാത്ത നിലയിലായിരുന്നു അഞ്ച് വയസുകാരനുണ്ടായിരുന്നത്. ഏതെല്ലാം അന്തരികാവയവങ്ങള്‍ക്ക് പരിക്കുണ്ടെന്നത് അറിയാത്തതിനാല്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് കുട്ടിയെ വിധേയമാക്കുകയായിരുന്നു.

കരള്‍, പാന്‍ക്രിയാസ്, ചെറുകുടല്‍ എന്നിവയിലെല്ലാം ബുള്ളറ്റ് പരിക്കേല്‍പ്പിച്ച നിലയിലായിരുന്നു. വയറില്‍ രക്തം നിറഞ്ഞ നിലയിലുമായിരുന്നു കുട്ടിയുണ്ടായിരുന്നത്. ചെറുകുടലിന്റെ ആദ്യ ഭാഗത്ത് നിന്നാണ് ബുള്ളറ്റ് കണ്ടെത്താനായത്. കുട്ടിയുടെ നില മെച്ചപ്പെട്ടതായാണ് ശസ്ത്രക്രിയയ്ക്ക് പിന്നാലെ ആരോഗ്യ വിദഗ്ധര്‍ വിശദമാക്കിയത്.

Tags:    

Similar News