ഒന്‍പത് പേര്‍ ചേര്‍ന്ന് ജിം ട്രെയിനറെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി; സംഭവം വീടിന് പുറത്ത് നില്‍ക്കുമ്പോള്‍; തടയാന്‍ ചെന്ന സുഹൃത്തിനും പരിക്ക്; വ്യക്തി വൈരാഗ്യമെന്ന് പോലീസ്

Update: 2025-01-30 09:42 GMT

ചെന്നൈ: ഒന്‍പത് പേര്‍ ചേര്‍ന്ന് ജിം ട്രെയിനറെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ധനുഷ് എന്നയാളാണ് മര്‍ദ്ദനത്തില്‍ മരിച്ചത്. ഇയാള്‍ ബോക്‌സര്‍ കൂടിയായിരുന്നു. വീടിന് മുന്നില്‍ നില്‍ക്കുമ്പോള്‍ ഒന്‍പത് പേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. ഇവരെ തടയാന്‍ ചെന്ന സുഹൃത്തിനും പരിക്കേറ്റു. ചെന്നൈയിലെ ഐസ് ഹൗസ് ഭാഗത്താണ് സംഭവം.

കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ ഒമ്പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെല്ലാം ധനുഷിന്റെ വീടിനടുത്തായി തന്നെ താമസിക്കുന്നവരാണെന്ന് പൊലീസ് പറഞ്ഞു. അതേ സമയം ആക്രമണത്തിന്റെ കൃത്യമായ കാരണം ഇപ്പോഴും വ്യക്തമായിട്ടില്ലെങ്കിലും വ്യക്തിവൈരാഗ്യമാകാമെന്നാണ് പൊലീസിന്റെ സംശയം.

Tags:    

Similar News