ആകാശത്തൂടെ പറക്കവേ വാൽ ഭാഗം ഇളകിത്തെറിച്ചു; ഭയന്ന് നിലവിളിച്ച് യാത്രക്കാർ; വൻ ദുരന്തത്തിൽ ഹെലി ആംബുലൻസ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഭീമന് അടിയന്തിര ലാൻഡിംഗ്
By : സ്വന്തം ലേഖകൻ
Update: 2025-05-17 09:48 GMT
ഡൽഹി: എയിംസ് ഋഷികേഷിന്റെ ഹെലി ആംബുലൻസ് കേദാർനാഥിന് സമീപം ഇടിച്ചിറക്കിയെന്ന് വിവരങ്ങൾ. ഹെലികോപ്റ്ററിന്റെ പിൻഭാഗം ഇളകിത്തെറിച്ചത് മൂലമാണ് അടിയന്തരമായി നിലത്തിറക്കിയതെന്നാണ് നൽകുന്ന വിശദീകരണം. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന മൂന്ന് യാത്രക്കാരും സുരക്ഷിതരാണെന്നും റിപ്പോർട്ടുകൾ ഉണ്ട്.
ആകാശത്തൂടെ പറക്കവേ വാൽ ഭാഗം ഇളകിത്തെറിച്ചതാണ് സംഭവം. ഇതോടെ യാത്രക്കാർ പരിഭ്രാന്തിയിൽ ആവുകയും ചെയ്തു. വൻ ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് ആണ് രക്ഷപ്പെട്ടതെന്ന് അധികൃതർ പറഞ്ഞു.