ആശുപത്രിയുടെ നാലാം നിലയിലേക്ക് വന്നിടിച്ച് ഹെലികോപ്റ്റര്‍; സംഭവം ടേക്ക് ഓഫ് ചെയ്യുന്നതിനിടെ; ഡോക്ടര്‍ അടക്കം നാല് പേര്‍ക്ക് ദാരുണാന്ത്യം

Update: 2024-12-22 12:49 GMT

ഇസ്താംബുള്‍: തെക്കുപടിഞ്ഞാറന്‍ തുര്‍ക്കിയിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ നാല് പേര്‍ക്ക് ദാരുണാന്ത്യം. മുഗ്ല പ്രവിശ്യയില്‍, ടേക്ക് ഓഫ് ചെയ്യുന്നതിനിടെ ഹെലികോപ്റ്റര്‍ ഒരു ആശുപത്രിയുടെ നാലാം നിലയില്‍ ഇടിച്ച ശേഷം നിലത്തേക്ക് വീഴുകയായിരുന്നു. ഹെലികോപ്റ്ററിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും ഒരു ഡോക്ടറും ഒരു ജീവനക്കാരനുമാണ് മരിച്ചത്.

പ്രദേശത്ത് ശക്തമായ മൂടല്‍മഞ്ഞ് ഉണ്ടായിരുന്നതായി മുഗ്ല പ്രവിശ്യാ ഗവര്‍ണര്‍ ഇദ്രിസ് അക്ബിയിക്ക് പറഞ്ഞു. അപകട കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്റാലിയ നഗരത്തിലേക്കുള്ള യാത്രാമധ്യേ മുഗ്ലയിലെ ആശുപത്രിയുടെ നാലാം നിലയില്‍ ഹെലികോപ്റ്റര്‍ ഇടിക്കുകയായിരുന്നു. കടുത്ത മൂടല്‍ മഞ്ഞുള്ള പ്രദേശത്ത് നിന്ന് ഹെലികോപ്റ്റര്‍ പറന്നുയരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

ഹെലികോപ്റ്റര്‍ അന്റാലിയയിലേക്ക് യാത്ര ചെയ്യുന്നതിനിടെ മുഗ്ലയിലെ ആശുപത്രിയുടെ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി. മൂടല്‍മഞ്ഞ് അപകടത്തിന്റെ പ്രധാന കാരണം എന്നാണ് സംശയം. തീവ്രമായ മൂടല്‍മഞ്ഞുള്ള സാഹചര്യത്തില്‍, ഹെലികോപ്റ്ററിന് പറന്നുയരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അപകടത്തിന്റെ കാരണം അന്വേഷിച്ച്, സുരക്ഷാ നടപടികള്‍ ശക്തമാക്കുന്നതിന് അധികൃതര്‍ നടപടി ആരംഭിച്ചിരിക്കുകയാണ്.

Tags:    

Similar News