ഹൈദരാബാദ് വിമാനത്താവളത്തില്‍ ബോംബ് ഭീഷണി; ബോംബ് നിര്‍വീര്യ സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി

ഹൈദരാബാദ് വിമാനത്താവളത്തില്‍ ബോംബ് ഭീഷണി

Update: 2025-06-18 07:18 GMT

ഹൈദരാബാദ്: ഹൈദരാബാദ് ബേഗംപേട്ട് വിമാനത്താവളത്തില്‍ ബോംബ് ഭീഷണി. ബുധനാഴ്ച രാവിലെയാണ് അധികൃതര്‍ക്ക് ഇ-മെയില്‍ വഴി വിമാനത്താവളത്തില്‍ ബോംബ് വെച്ചതായി ഭീഷണി സന്ദേശം ലഭിച്ചത്. വിവരം ലഭിച്ചയുടന്‍ ബോംബ് നിര്‍വീര്യ സ്‌ക്വാഡ് സ്ഥലത്തെത്തി. വിമാനത്താവളത്തിലും പരിസരത്തും വ്യാപക പരിശോധന നടത്തി.

''ഇന്ന് രാവിലെയാണ് ബേഗംപേട്ട് വിമാനത്താവളത്തില്‍ ബോംബ് വെച്ചതായി ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന് വിമാനത്താവളത്തിലും സമീപ പരിസരത്തും പരിശോധന നടത്തി. കൂടുതല്‍ വിവരങ്ങള്‍ കുറച്ചു കഴിഞ്ഞു പുറത്തുവരാം.''-ബെഗുംപത് എ.സി.പി വാര്‍ത്താ ഏജന്‍സികളോട് പറഞ്ഞു.

Tags:    

Similar News