തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പ് കണ്ടെത്തിയെന്ന സംഭവം; തിരുമല തിരുപ്പതി ദേവസ്ഥാനം റിപ്പോര്‍ട്ട് സമർപ്പിച്ചു; ശുദ്ധമല്ലാത്ത നെയ്യ് ഉപയോഗിച്ചിട്ടില്ലെന്ന് റിപ്പോർട്ട്

Update: 2024-09-24 06:26 GMT

ഹൈദരാബാദ്: തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പ് കണ്ടെത്തിയെന്ന വിവാദം തുടരുകയാണ്. വിവാദം ഇപ്പോൾ രാഷ്ട്രീയമായി മാറിക്കഴിഞ്ഞു. ഇപ്പോഴിതാ തിരുപ്പതി ലഡ്ഡു നിര്‍മാണത്തിന് ശുദ്ധമല്ലാത്ത നെയ്യ് ഉപയോഗിച്ചിട്ടില്ലെന്ന് ടിടിഡി റിപ്പോർട്ട് വന്നിരിക്കുകയാണ്. ജൂലൈ ആറിനും 15നും ദിണ്ടിഗലിൽ നിന്ന് എത്തിയ നെയ്യ് ഉപയോഗിച്ചില്ല. സംശയം തോന്നിയതിനാൽ നാല് ടാങ്കറിലെയും നെയ്യ് മാറ്റിവച്ചു. ലാബ് റിപ്പോർട്ട് കിട്ടിയതിനു ശേഷം നെയ്യ് തിരിച്ച് അയച്ചെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. തിരുമല തിരുപ്പതി ദേവസ്ഥാനം ആന്ധ്ര മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ടിൽ ആണ് സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്. പക്ഷെ ലഡ്ഡു നിർമാണത്തിനായി മൃഗകൊഴുപ്പ് അടങ്ങിയ നെയ്യ് ഉപയോഗിച്ചുവെന്നാണ് ചന്ദ്രബാബു നായിഡു അടക്കമുള്ള എന്‍ഡിഎ നേതാക്കൾ ആരോപണം ഉയർത്തുന്നത്.

ജഗൻ മോഹൻ റെഡ്ഢി സർക്കാരിന്റെ കാലത്ത്, തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡു തയാറാക്കാൻ മൃഗകൊഴുപ്പ് ഉപയോഗിച്ചെന്ന ആരോപണത്തിൽ കേന്ദ്രവും വിമർശനവുമായി എത്തിയിരുന്നു. . ആരോപണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും, കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണമെന്നും കേന്ദ്ര ഭക്ഷ്യ മന്ത്രി പ്രൾഹാദ് ജോഷി വ്യക്തമാക്കി. ഇതോടെ ഇത് കൂടുതൽ വിവാദങ്ങളിലേക്ക് തിരിഞ്ഞു. ദേശീയ തലത്തിൽ സനാതന ധർമ രക്ഷണ ബോർഡ് രൂപീകരിക്കണം എന്നും, എല്ലാ ക്ഷേത്രങ്ങളിലെയും പ്രശ്ങ്ങൾ ബോർഡ് പരിശോധിക്കണമെന്നും ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാണും ആവശ്യപ്പെട്ടിരിന്നു. ഇതിനിടെ ക്ഷേത്രത്തിലേക്കുള്ള നെയ്യ് യുടെ ഗുണനിലവാരം അടക്കം പരിശോധിക്കാൻ നാലംഗ വിദഗ്ധ സമിതിയെ തിരുപ്പതി ദേവസ്വം നിയോഗിക്കുകയും ചെയ്തു. മൃഗസംരക്ഷണ-ക്ഷീരമേഖലയിലെ വിദഗ്ധർ അടങ്ങുന്നതാണ് സമിതി.

വൈഎസ്ആർ കോൺഗ്രസ് അധികാരത്തിൽ ആയിരുന്ന കാലഘട്ടത്തെ ലഡുവാണ് പരിശോധിച്ചത്. നെയ്യിൽ മത്സ്യ, പന്നി എന്നിവയുടെ കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തിരുപ്പതി ലഡ്ഡു പോലും ഗുണനിലവാരമില്ലാത്ത ചേരുവകൾ കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും. അവർ നെയ്യിന് പകരം മൃഗക്കൊഴുപ്പാണ് ഉപയോഗിച്ചതെന്നും നിയമസഭാ കക്ഷി യോഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. നിലവിൽ ക്ഷേത്രത്തിലെ എല്ലാ അന്നദാനങ്ങൾക്കും ഗുണനിലവാരമുള്ള സാധനങ്ങളാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുപ്പതി ക്ഷേത്രം നമ്മുടെ ഏറ്റവും പവിത്രമായ ക്ഷേത്രമാണ്. സംഭവം അറിഞ്ഞ് ഞാൻ ഞെട്ടിപ്പോയി. അവർക്ക് കോടിക്കണക്കിന് ഭക്തരുടെ മതവികാരം മാനിക്കാൻ കഴിഞ്ഞില്ലെന്നും നായുഡു വിമർശിച്ചു. രാഷ്‌ട്രീയ ലാഭത്തിനായി എന്തും ചെയ്യാൻ ചന്ദ്രബാബു നായിഡു മടിക്കില്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ചെന്ന് വൈഎസ്ആർസിപിയുടെ വൈവി സുബ്ബ റെഡ്ഡിയും വിമർശിച്ചിരിന്നു.

Tags:    

Similar News