ഭാവിയിൽ ഇതുപോലെയുള്ള സാഹചര്യമുണ്ടായാൽ ആക്രമണത്തിന് തുടക്കമിടാൻ ഞങ്ങൾ തയ്യാറാണ്; ഓപ്പറേഷൻ സിന്ദൂരിനെ കുറിച്ച് ഇന്ത്യൻ നാവികസേനാ മേധാവി

Update: 2025-08-27 08:09 GMT

ഡൽഹി: ഭാവിയിൽ സമാന സാഹചര്യങ്ങൾ ഉണ്ടായാൽ, ശക്തമായ ആക്രമണത്തിന് തുടക്കമിടാൻ ഇന്ത്യൻ നാവികസേന സജ്ജമാണെന്ന് നാവികസേനാ മേധാവി അഡ്മിറൽ ദിനേഷ് കുമാർ ത്രിപാഠി. ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാൻ സേനയെ നിശ്ചലമാക്കിയത് ഇന്ത്യൻ സൈന്യത്തിന്റെ ആക്രമണോത്സുകതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിശാഖപട്ടണത്ത് പുതിയ യുദ്ധക്കപ്പലുകളായ ഐ.എൻ.എസ് ഉദയഗിരി, ഐ.എൻ.എസ് ഹിമഗിരി എന്നിവ നാവികസേനയുടെ ഭാഗമാക്കുന്ന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ഇവ നാവികസേനയുടെ ശക്തിയും പ്രതിരോധശേഷിയും വർദ്ധിപ്പിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. കടലിലെ എഫ്-35 വിഭാഗത്തിൽപ്പെട്ടതാണ് ഈ യുദ്ധക്കപ്പലുകളെന്നും അദ്ദേഹം വിശേഷിപ്പിച്ചു. പുതിയ കപ്പലുകൾ നാവികസേനയുടെ കഴിവുകൾ വർദ്ധിപ്പിക്കുകയും സമുദ്രത്തിലെ ഇന്ത്യയുടെ സ്ഥാനം കൂടുതൽ സുശക്തമാക്കുകയും ചെയ്യും. സമീപകാലത്ത് നാവികസേന കൈവരിച്ച മുന്നേറ്റങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

Tags:    

Similar News