താജ്മഹലിനോട് ചേർന്നുള്ള ക്ഷേത്രത്തിൽ നമസ്‌കരിച്ചു; വ്യാപക പ്രതിഷേധം; ഇറാനിയൻ ദമ്പതിമാരെ അറസ്റ്റ് ചെയ്ത് പോലീസ്; ഒടുവിൽ ക്ഷമചോദിച്ച് ദമ്പതികൾ

Update: 2024-11-05 06:54 GMT

ലഖ്‌നൗ: ലോകപ്രസിദ്ധമായ താജ്മഹലിന്റെ പരിസരത്ത് മുസ്ലിം വിശ്വാസപ്രകാരം നമസ്‌കരിച്ചതിന് ഇറാനിയൻ ദമ്പതിമാരെ പോലീസ് അറസ്റ്റ് ചെയ്തു. താജ്മഹലിനോട് ചേർന്നുള്ള ക്ഷേത്രത്തിൽ നമസ്‌കരിച്ചെന്ന് കാണിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. സംഭവം പുറത്ത് അറിഞ്ഞതും ഹിന്ദു വിഭാഗത്തിൽനിന്ന് വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. അതിനുശേഷമാണ് പോലീസ് നടപടി ഉണ്ടായത്.

താജ്മഹലിന്റെ പരിസരത്തെ കിഴക്കൻ ഗേറ്റിനോടു ചേർന്നുള്ള ക്ഷേത്രത്തിനകത്ത് വച്ചാണ് ഇറാനിയൻ ടൂറിസ്റ്റുകൾ നമസ്‌കരിച്ചത്. ഇവർ പ്രാർഥന നിർവഹിക്കുമ്പോൾ അകത്ത് ആരും ഉണ്ടായിരുന്നില്ല. ഉടനെ ദമ്പതിമാർ നമസ്‌കരിക്കുന്നതു ശ്രദ്ധയിൽപെട്ട ഒരു വിഭാഗം വ്യാപക പ്രതിഷേധവുമായി രംഗത്ത് എത്തുകയും ചെയ്തു. പിന്നാലെ ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സംഭവത്തിന് പിന്നാലെ ദമ്പതിമാർ വിശദികരണവുമായി എത്തി. ഏറ്റവും വൃത്തിയുള്ള സ്ഥലമാണെന്നു കണ്ടാണ് അവിടെ നമസ്‌കരിച്ചതെന്നും അത് ക്ഷേത്രമാണെന്ന് അറിയില്ലായിരുന്നുവെന്നും ഇറാനിയൻ ദമ്പതിമാർ പ്രതികരിച്ചു. പിന്നാലെ വിശ്വാസികൾക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ആരെയും പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ചു ചെയ്തതല്ലെന്നും അവർ വ്യക്തമാക്കി. 

Tags:    

Similar News