കന്നഡ സംവിധായകന്‍ ഗുരുപ്രസാദ് ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് അഴുകി തുടങ്ങിയ നിലയില്‍; കടക്കെണിയെ തുടര്‍ന്നുള്ള ആത്മഹത്യയെന്ന് സൂചന

കന്നഡ സംവിധായകന്‍ ഗുരുപ്രസാദ് ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍

Update: 2024-11-03 11:39 GMT

ബെംഗളൂരു: കന്നഡ സിനിമാ സംവിധായകന്‍ ഗുരുപ്രസാദിനെ (52) മദനായകനഹള്ളിയിലെ അപ്പാര്‍ട്‌മെന്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സീലിങ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം അഴുകിയിരുന്നു. മാത, എഡ്ഡെലു മഞ്ജുനാഥ, ഡയറക്ടേഴ്‌സ് സ്‌പെഷല്‍ തുടങ്ങിയവയാണ് പ്രധാനപ്പെട്ട സിനിമകള്‍. അഡേമ എന്ന ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോഴായിരുന്നു അന്ത്യം.

അപ്പാര്‍ട്‌മെന്റില്‍നിന്ന് അസഹനീയ ഗന്ധം വരുന്നുവെന്ന അയല്‍ക്കാരുടെ പരാതിയിലാണ് പൊലീസ് സ്ഥലത്തെത്തിയത്. ദിവസങ്ങള്‍ക്കുമുന്‍പ് ഗുരുപ്രസാദ് ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ അനുമാനം. കടക്കെണിയിലായിരുന്നുവെന്നും പറയപ്പെടുന്നു. അടുത്തിടെയാണു ഗുരുപ്രസാദ് വീണ്ടും വിവാഹിതനായത്.

ഗുരുപ്രസാദ് സംവിധാനം ചെയ്ത രംഗനായക എന്ന ചിത്രത്തിന് ബോക്‌സോഫീസില്‍ വലിയ പരാജയമാണ് നേരിടേണ്ടി വന്നത്. അഡേമ എന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് അന്ത്യം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    

Similar News