രാത്രി റോഡിലൂടെ കുതിച്ച കാർ; പൊടുന്നനെ ഉഗ്ര ശബ്ദം; മണ്ണിടിച്ചിലിൽ അകപ്പെട്ട് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; ഏഴ് പേർക്ക് ദാരുണാന്ത്യം; നടുക്കം മാറാതെ നാട്ടുകാർ!

Update: 2025-05-31 09:38 GMT

ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ ശക്തമായ മഴയെ തുടർന്ന് ഉണ്ടായ മണ്ണിടിച്ചിലിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേർക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച രാത്രി ബാന-സെപ്പ റോഡിലായിരുന്നു അപകടമെന്നാണ് റിപ്പോർട്ടുകൾ. പ്രദേശത്ത് ശക്തമായ മഴ ഇപ്പോഴും തുടരുകയുമാണ്. രാത്രി കാറിൽ സഞ്ചരിക്കുകയായിരുന്ന രണ്ട് കുടുംബത്തിലെ അംഗങ്ങളാണ് വൻ അപകടത്തിൽപ്പെട്ടത്. വാഹനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടില്ലെന്ന് വിവരങ്ങൾ ഉണ്ട്.

കാറിൽ യാത്ര ചെയ്യുന്നതിനിടെ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് ഇവരുടെ വാഹനം കുടുങ്ങിപ്പോവുകയായിരുന്നു. തുടർന്ന് മണ്ണിനും മരങ്ങൾക്കും ഒപ്പം കാറും താഴെയുള്ള കൊക്കയിലേക്ക് പതിച്ചു. അഞ്ചും രണ്ടും വയസുള്ള കുട്ടികളും ഒരു ഗർഭിണിയും ഉൾപ്പെടെയുള്ളവർ ഈ വാഹനത്തിലുണ്ടായിരുന്നുവെന്നും അധികൃതർ പറയുന്നു. സ്ഥലത്ത് രക്ഷാപ്രവർത്തകർ എത്തി മണ്ണും ചെളിയും നീക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

Tags:    

Similar News