വാണിജ്യാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടര്‍ വില വീണ്ടും കൂട്ടി; വര്‍ധിച്ചത് 61 രൂപ 50 പൈസ
വാണിജ്യാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടര്‍ വില വീണ്ടും കൂട്ടി; വര്‍ധിച്ചത് 61 രൂപ 50 പൈസ
By : സ്വന്തം ലേഖകൻ
Update: 2024-11-01 02:36 GMT
ദില്ലി: വാണിജ്യാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടര്‍ വില വീണ്ടും കൂട്ടി. 19 കിലോ സിലിണ്ടറിന് 61 രൂപ 50 പൈസയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ചെന്നൈയില്‍ 1964.50 രൂപയായി ഉയര്‍ന്നിട്ടുണ്ട്. 157.5 രൂപയാണ് 4 മാസത്തിനിടെ കൂടിയത്. ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. കൊച്ചിയിലെ വില 1810 രൂപ 50 പൈസയാണ്. നേരത്തെ 1749 രൂപയായിരുന്നു.