ഫോണ്‍ ചോര്‍ത്തല്‍ വിവാദം: മഹാരാഷ്ട്ര ഡി.ജി.പിയെ മാറ്റി തെരഞ്ഞെടുപ്പ് കമീഷന്‍
ഫോണ്‍ ചോര്‍ത്തല്‍ വിവാദം: മഹാരാഷ്ട്ര ഡി.ജി.പിയെ മാറ്റി തെരഞ്ഞെടുപ്പ് കമീഷന്‍
മുംബൈ: മഹാരാഷ്ട്ര ഡി.ജി.പി രഷ്മി ശുക്ലയെ മാറ്റി തെരഞ്ഞെടുപ്പ് കമീഷന്‍. പ്രതിപക്ഷത്തിനെതിരെ ഡി.ജി.പി പ്രവര്‍ത്തിക്കുന്നുവെന്ന കോണ്‍ഗ്രസ് ആരോപണത്തിനിടെയാണ് നടപടി. ഐ.പി.എസ് ഓഫീസര്‍ അനധികൃതമായി ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണവും രശ്മി ശുക്ലക്കെതിരെ ഉയര്‍ന്നിരുന്നു. ഇതോടെയാണ് നടപടി എടുത്തത്.
രഷ്മി ശുക്ലയില്‍ നിന്നും ഡി.ജി.പിയുടെ അധികാരം അടുത്ത ഉന്നത ഉദ്യോഗസ്ഥന് കൈമാറാന്‍ ചീഫ് സെക്രട്ടറിക്ക് തെരഞ്ഞെടുപ്പ് കമീഷന്‍ നിര്‍ദേശം നല്‍കി. പുതിയ ഡി.ജി.പിയെ തെരഞ്ഞെടുക്കാന്‍ മൂന്ന് പേരുടെ ലിസ്റ്റ് നല്‍കാനും ചീഫ് സെക്രട്ടറിക്ക് തെരഞ്ഞെടുപ്പ് കമീഷന്റെ നിര്‍ദേശമുണ്ട്.
കഴിഞ്ഞ മാസമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നാന പട്ടോളെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ രാജീവ് കുമാറിന് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. ഡി.ജി.പിയെ മാറ്റണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രധാന ആവശ്യം. കോണ്‍ഗ്രസ്, ശിവസേന(ഉദ്ധവ് വിഭാഗം), എന്‍.സി.പി(ശരത് പവാര്‍ വിഭാഗം) എന്നിവക്കെതിരെ ഡി.ജി.പി പ്രവര്‍ത്തിക്കുന്നുവെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതിപക്ഷ നേതാക്കളുടെ ഫോണുകള്‍ അനധികൃതമായി ചോര്‍ത്തിയെന്ന ഗുരുതര ആരോപണവും നാന പട്ടോള ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമീഷണറുടെ നടപടിയുണ്ടായിരിക്കുന്നത്.