ബംഗളൂരുവിലെ റോഡരികില്‍ തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം; കൈത്തണ്ടയില്‍ മുറിവ്

ബംഗളൂരുവിലെ റോഡരികില്‍ തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം

Update: 2024-10-22 06:18 GMT

ബംഗളൂരു: മലയാളി യുവാവിനെ ബംഗളൂരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ജീവന്‍ ഭീമാനഗറിലാണ് സംഭവം. തിരുവനന്തപുരം പൂജപ്പുര സ്വദേശി അനന്തു (27) ആണ് മരിച്ചത്. റോഡരികില്‍ വീണ് കിടക്കുകയായിരുന്ന അനന്തുവിനെ പൊലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൈത്തണ്ടയിലെ മുറിവാണ് മരണ കാരണം.

മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഓള്‍ ഇന്ത്യ കേരള മുസ്ലീം കള്‍ച്ചറല്‍ സെന്ററിന്റെ (എഐകെഎംസിസി) സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി.

Tags:    

Similar News