പുണെയില്‍ എംബിബിഎസ് വിദ്യാര്‍ഥിനി ഹോസ്റ്റലില്‍ മരിച്ച നിലയില്‍; ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു
പുണെയില്‍ എംബിബിഎസ് വിദ്യാര്‍ഥിനി ഹോസ്റ്റലില്‍ മരിച്ച നിലയില്‍
പുണെ : പുണെയില്‍ 21കാരിയായ എംബിബിഎസ് വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വ രാത്രിയാണ് വിദ്യാര്‍ഥിനിയെ മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. വിദ്യാര്‍ഥിനി എഴുതിയതെന്ന് കരുതുന്ന ആത്മഹത്യക്കുറിപ്പും സമീപത്തുനിന്ന് കണ്ടെടുത്തു. കുറിപ്പില്‍ താന്‍ മാനസികാരോഗ്യത്തിനായി ചികിത്സയിലാണെന്നും കൂടുതല്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും എഴുതിയിരുന്നതായി പൊലീസ് പറയുന്നു.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബിജെ മെഡിക്കല്‍ കോളേജിലെ രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയാണ് രാജസ്ഥാന്‍ സ്വ?ദേശിയായ പെണ്‍കുട്ടി. ഹോസ്റ്റലില്‍ മറ്റ് രണ്ട് വിദ്യാര്‍ഥിനികള്‍ക്കൊപ്പമാണ് പെണ്‍കുട്ടി താമസിച്ചിരുന്നതെന്ന് ബണ്ട്ഗാര്‍ഡന്‍ പൊലീസ് പറഞ്ഞു.
പെണ്‍കുട്ടി മുറിയില്‍ തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കി. അതിനിടെ ഹോസ്റ്റലിലുള്ള മറ്റൊരു പെണ്‍കുട്ടിയാണ് വിദ്യാര്‍ഥിനിയെ ഹോസ്റ്റര്‍ കെട്ടിടത്തിലെ തന്നെ ഒരു മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണ്ടത്. ഉടന്‍ തന്നെ ഹോസ്റ്റല്‍ അധികൃതരെയും പൊലീസിനെയും വിവരമറിയിച്ചു. സ്‌കൂള്‍ കാലം മുതല്‍ തന്നെ പെണ്‍കുട്ടി മാനസികാരോഗ്യത്തിന് ചികിത്സ തേടിയിരുന്നതായി പൊലീസ് പറഞ്ഞു.