നിങ്ങൾക്ക് ബോധമില്ലേ..?; എന്താ കാണിക്കുന്നത്?; കളക്ടറോട് പൊട്ടിത്തെറിച്ച് തെലങ്കാനയിലെ റവന്യു മന്ത്രി; പരസ്പ്പരം നോക്കി നിന്ന് ആളുകൾ; വീഡിയോ പുറത്ത്; ശാസിച്ചത് ഇക്കാരണത്താൽ!

Update: 2025-01-25 10:51 GMT

ഹൈദരാബാദ്: തെലങ്കാന റവന്യൂ മന്ത്രി ജില്ലാ കളക്ടറെ പരസ്യമായി ശാസിക്കുന്ന വീഡിയോ പുറത്തിറങ്ങിയതിന് പിന്നാലെ വിവാദം. കരിംനഗർ കളക്ടർ പമേല സത്പതിയെ ആണ് മന്ത്രി ശാസിച്ചത്. സാമാന്യ ബുദ്ധിയില്ലേ എന്ന് ചോദിച്ചുകൊണ്ടാണ് മന്ത്രി കളക്ടറോട് പൊട്ടിത്തെറിച്ചത്. ചില പദ്ധതികളുടെ ഉദ്ഘാടനത്തിനിടെ കേന്ദ്രമന്ത്രി മനോഹർ ലാൽ ഖട്ടർ പങ്കെടുത്ത പരിപാടിക്കിടെയാണ് സംഭവം നടന്നത്.

പ്രോട്ടോക്കോൾ ലംഘനം ആരോപിച്ചാണ് മന്ത്രി പൊതുമധ്യത്തിൽ വച്ച് കളക്ടറോട് പൊട്ടിത്തെറിച്ചത്. "നിങ്ങൾ എന്താണ് ചെയ്യുന്നത്? സാമാന്യബുദ്ധി ഇല്ലേ?" എന്ന് മന്ത്രി ചോദിക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്. തന്‍റെ ഭാഗം വിശദീകരിക്കാൻ കലക്ടർ ശ്രമിച്ചെങ്കിലും മന്ത്രി കേൾക്കാനേ നിന്നില്ല.

അതേസമയം, ബിആർഎസ് നേതാവ് കെ കവിത മന്ത്രിയുടെ പെരുമാറ്റത്തെ അപലപിച്ച് രംഗത്തെത്തി. കലക്ടറെ റെഡ്ഡി പരസ്യമായി അപമാനിച്ചത് തികച്ചും ലജ്ജാകരവും അംഗീകരിക്കാനാവാത്തതുമാണെന്ന് കവിത വിമർശിച്ചു. സർക്കാരിന്‍റെ ധാർമികതയ്ക്ക് എതിരാണത്.

സ്ത്രീവിരുദ്ധതയ്ക്കും അഹങ്കാരത്തിനും സ്ഥാനമില്ല. അത്തരം പ്രവർത്തനങ്ങൾ അംഗീകരിക്കാനാവില്ലെന്നും കവിത കുറിച്ചു. മന്ത്രിക്കെതിരെ നടപടിയെടുക്കാൻ ഭരണകക്ഷിയായ കോൺഗ്രസിനോട് അവർ ആവശ്യപ്പെടുകയും ചെയ്തു.

Tags:    

Similar News