മഹാകുംഭ മേളയിലെ അമൃത് സ്‌നാനത്തിനിടെ തിക്കും തിരക്കും; 15 പേര്‍ മരിച്ചു: നിരവധി പേര്‍ക്ക് പരിക്ക്: അപകടം ഉണ്ടായത് ബാരിക്കേഡുകള്‍ തകര്‍ത്തു ജനക്കൂട്ടം മുന്നോട്ടു വന്നതോടെ

മഹാകുംഭ മേളയിലെ അമൃത് സ്‌നാനത്തിനിടെ തിക്കും തിരക്കും; 15 പേര്‍ മരിച്ചു

Update: 2025-01-29 04:19 GMT
മഹാകുംഭ മേളയിലെ അമൃത് സ്‌നാനത്തിനിടെ തിക്കും തിരക്കും; 15 പേര്‍ മരിച്ചു: നിരവധി പേര്‍ക്ക് പരിക്ക്: അപകടം ഉണ്ടായത് ബാരിക്കേഡുകള്‍ തകര്‍ത്തു ജനക്കൂട്ടം മുന്നോട്ടു വന്നതോടെ
  • whatsapp icon

പ്രയാഗ്രാജ്: മഹാകുംഭ മേളയിലെ അമൃത് സ്‌നാനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 15 പേര്‍ മരിച്ചു, നിരവധി പേര്‍ക്കു പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റവരെ ബെയ്ലി ആശുപത്രിയിലേക്കും സ്വരൂപ് റാണി മെഡിക്കല്‍ കോളജിലേക്കും മാറ്റിയിട്ടുണ്ട്. ബാരിക്കേഡുകള്‍ തകര്‍ത്തു ജനക്കൂട്ടം മുന്നോട്ടു വന്നതോടെയാണ് അപകടം സംഭവിച്ചത്. സ്ത്രീകള്‍ ബോധരഹിതരായി വീണതോടെ ഇവരെ മഹാ കുംഭമേള മൈതാനത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുംഭമേളയിലെ വിശേഷ ദിവസമായ മൗനി അമാവാസി ദിനത്തോടനുബന്ധിച്ച് നടക്കുന്നഅമൃത് സ്‌നാനമാണ് അപകടമായി മാറിയത്. അനിയന്ത്രിതമായ തിരക്കും തുടര്‍ന്നുണ്ടായ അപകടത്തെ തുടര്‍ന്നും അമൃത് സ്നാനം അവസാനിപ്പിച്ചതായി അഖില ഭാരതീയ അഖാര പരിഷത്ത് പ്രസിഡന്റ് മഹന്ത് രവീന്ദ്ര പുരി അറിയിച്ചു. അഖാഡ പരിഷത്ത് ജനറല്‍ സെക്രട്ടറിയും ജുന അഖാര രക്ഷാധികാരിയുമായ മഹന്ത് ഹരി ഗിരിയും ഭക്തരോട് ഗംഗാ നദിയിലെ സ്‌നാനം അവസാനിപ്പിച്ച് മടങ്ങാന്‍ അഭ്യര്‍ഥിച്ചു.

അപകടത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥതിഗതികള്‍ വിലയിരുത്തി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി അദ്ദേഹം ഫോണിലൂടെ സംസാരിച്ചു. അടിയന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന് സ്വീകരിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. മറ്റിടങ്ങളിലും സമാനമായ സാഹചര്യങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ അധികൃതര്‍ ഇവിടേക്കുള്ള പാലങ്ങള്‍ അടച്ചു ഭക്തരുടെ പ്രവേശനം നിയന്ത്രിച്ചിരിക്കുകയാണ്.

Tags:    

Similar News