ഭര്‍ത്താവിനെ മുറിയില്‍ പൂട്ടിയിട്ടു; എട്ട് വയസായ കുഞ്ഞിനെ ഫ്‌ലാറ്റിന്റെ 29-ാം നിലയില്‍ നിന്ന് എറഞ്ഞു; പിന്നാലെ ആത്മഹത്യ ചെയ്ത് യുവതി; ഭാര്യ മാനസിക രോഗിയായിരുന്നുവെന്ന് ഭര്‍ത്താവ്; പോലീസ് അന്വേഷണം ആരംഭിച്ചു
മുംബൈ: ഭര്‍ത്താവിനെ മുറിയില്‍ പൂട്ടിയിട്ട് ശേഷം എട്ട് വയസുകാരിയായ മകളെ ഫ്‌ലാറ്റിന്റെ 29-ാം നിലയില്‍ നിന്ന് എറിഞ്ഞതിന് ശേഷം ആത്മഹത്യ ചെയ്ത് അമ്മയും. മൈഥിലി ആശിഷ് ദുഅ (35), മൈറ (8) എന്നിവരാണ് മരിച്ചത്. പന്‍വേലിലെ പലാസ്‌പെ ഫാതായില്‍ ഔറ ബില്‍ഡിങ്ങില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. സിവില്‍ കോണ്‍ട്രാക്ടറായി ജോലി ചെയ്യുന്ന ആശിഷ് ദുആയാണ് (41) ഭര്‍ത്താവ്. മാനസിക രോഗത്തിന് ഭാര്യ മരുന്ന് കഴിചിരുന്നുവെന്നും കുറച്ച് ദിവസങ്ങളായി മരുന്ന് കഴിക്കുന്നതില്‍ വീഴ്ച വരുത്തിയിരുന്നുവെന്നും ഭര്‍ത്താവ് പറഞ്ഞു.
ഭര്‍ത്താവിനെ മുറിയില്‍ പൂട്ടിയിട്ട് ശേഷമാണ് യുവതി ബാല്‍ക്കണിയില്‍ നിന്ന് കുഞ്ഞിനെ എറിഞ്ഞതും പിന്നീട് ആത്മഹത്യ ചെയ്തതും. എന്നാല്‍ ഭര്‍ത്താവുമായി യുവതി വഴക്കിട്ടിരുന്നോ മറ്റ് പ്രശ്‌നങ്ങള്‍ എന്തെങ്കിലും ഉണ്ടായിരുന്നോ എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. മൈഥിലിയുടെ കുടുംബാംഗങ്ങളാരും ആശിഷ് ദുആയ്‌ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടില്ല. ആശിഷ് പഞ്ചാബ് സ്വദേശിയും മൈഥിലി മഹാരാഷ്ട്ര സ്വദേശിയുമാണ്. 2012ലാണ് വിവാഹിതരായത്.