ടിക്കറ്റ് എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കം; സർക്കാർ ബസ് കണ്ടക്ടറെ യാത്രക്കാരൻ തല്ലിക്കൊന്നു; സംഭവം ചെന്നൈയിൽ
By : സ്വന്തം ലേഖകൻ
Update: 2024-10-25 05:31 GMT
ചെന്നൈ: ചെന്നൈയിൽ സർക്കാർ ബസ് കണ്ടക്ടറെ യാത്രക്കാരൻ ക്രൂരമായി തല്ലിക്കൊന്നത് ടിക്കറ്റ് എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ. സംഭവത്തിൽ ചെന്നൈയിലെ എംറ്റിസി ബസ് കണ്ടക്ടർ ജഗൻകുമാർ (52) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. കേസിൽ വെല്ലൂർ സ്വദേശിയായ ഗോവിന്ദൻ എന്ന യാത്രക്കാരനാണ് പ്രതി.
ടിക്കറ്റ് എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കം കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു. തുടർന്ന് ടിക്കറ്റ് മെഷീൻ എടുത്ത് ജഗൻ ഗോവിന്ദനെ മർദിച്ചു. പിന്നാലെ ജഗൻ ഗോവിന്ദനെതിരെ അക്രമം അഴിച്ചു വിടുകയായിരുന്നു.
തുടർന്ന് ജഗനെ ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും മരണം സ്ഥിരീകരിച്ചു. ഇന്നലെ രാത്രി അണ്ണാ നഗറിന് സമീപത്തു വച്ചാണ് സംഭവം നടന്നത്. സംഘർഷത്തിൽ പരിക്കേറ്റ ഗോവിന്ദൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.