ജമ്മു കശ്മീരില്‍ അജ്ഞാത രോഗം; 15 പേര്‍ മരിച്ച സംഭവം; അന്വേഷണം നടത്താന്‍ സമിതിയെ നിയോഗിച്ചിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ; സമിതിയെ നയിക്കുക ആരോഗ്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ അജ്ഞാത രോഗം ബാധിച്ച് 15 പേര്‍ മരിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ സമിതിയെ നിയോഗിച്ചിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ആരോഗ്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് സമിതിയെ നയിക്കുക. സംഭവത്തില്‍ ജലം, കൃഷി, കെമിക്കല്‍സ്, ഭക്ഷ്യ സുരക്ഷ വിദ്ഗധരും അന്വേഷണ സംഘത്തിലുണ്ടാവും. ?ജമ്മു കശ്മീരിലെ ര?ജൗരി ജില്ലയിലെ ബാദല്‍ ഗ്രാമത്തിലാണ് ആറാഴ്ചയക്കിടയില്‍ 15 പേര്‍ മരിച്ചത്.
കടുത്ത പനി, തല ചുറ്റല്‍, ബോധക്ഷയം എന്നിവയാണ് രോ?ഗ ലക്ഷണങ്ങളായി രോ?ഗികള്‍ പറയുന്നത്. ചികിത്സയ്ക്ക് എത്തി ഏതാനും ദിവസങ്ങള്‍ കഴിയുമ്പോള്‍ ഇവര്‍ മരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഡിസംബറോടെയാണ് ഒരു കുടുബത്തിലെ ഏഴ് പേര്‍ അസുഖ ബാധിതരായതായി ആദ്യം ശ്രദ്ധയില്‍പെടുന്നത്. ഇതില്‍ 5 പേര്‍ മരിച്ചു. മറ്റൊരു കുടുംബത്തിലും സമാനമായ തരത്തില്‍ 9 പേര്‍ക്ക് അസുഖം ബാധിച്ചിരുന്നു. ഇതില്‍ 3 പേരാണ് മരിച്ചത്. സമൂഹ അന്നദാനത്തില്‍ ഇവര്‍ പങ്കെടുത്തിരുന്നു.
ഒരു മാസം കഴിയുമ്പോള്‍ 10 പേര്‍ക്ക് അസുഖം ബാധിച്ചതില്‍ 5 കുട്ടികള്‍ മരിച്ചു. ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന കുടുംബങ്ങളിലെ ആളുകളാണ് മരിക്കുന്നത്. സംഭവത്തിന് പിന്നില്‍ പകര്‍ച്ചാ വ്യാധിയോ ബാക്ടീരിയ, ഫം?ഗസ് ബാധയോ അല്ലെന്നാണ് കശ്മീര്‍ സര്‍ക്കാര്‍ പറയുന്നത്.