വീടിന്റെ പുറത്ത് വിശ്രമിച്ചുകൊണ്ടിരുന്നയാളെ അയല്‍വാസിയുടെ വളര്‍ത്തുനായ കടിച്ച് കൊന്നു; കടിച്ച് പിറ്റ്ബുള്‍ ഇനത്തില്‍ പെട്ട നായ; തടയാന്‍ ശ്രമിച്ച് ഉടമയ്ക്കൃം കടിയേറ്റു

Update: 2025-08-20 08:27 GMT

ചെന്നൈ: വീട്ടുവാതിലില്‍ വിശ്രമിച്ചിരുന്ന പുരുഷനെ അയല്‍വാസിയുടെ വളര്‍ത്തുനായ കടിച്ച് കൊന്നു. ജാഫര്‍ഖാന്‍പെട്ട് വിഎസ്എന്‍ ഗാര്‍ഡനില്‍ താമസിക്കുന്ന കരുണാകരന്‍ (48) ആണ് മരിച്ചത്. പിറ്റ്ബുള്‍ ഇനത്തില്‍പ്പെട്ട ആക്രമണ സ്വഭാവമുള്ള നായയാണ് ഇയാളെ ആക്രമിച്ചത്. വൈകിട്ട് 3 മണിയോടെയാണ് സംഭവം. ഉടമയായ പൂങ്കൊടി നായയെ നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് കരുണാകരനെ നായ ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ കരുണാകരന്‍ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. തടയാന്‍ ശ്രമിച്ച പൂങ്കൊടിക്കും കൈകാലുകളില്‍ കടിയേറ്റു.

ഇവരെ കെ.കെ.നഗര്‍ ഇഎസ്ഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമീപവാസികള്‍ ചേര്‍ന്ന് നായയെ തുരത്തുകയായിരുന്നു. സംഭവത്തില്‍ കുമരന്‍ നഗര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നഗരത്തില്‍ വളര്‍ത്തുനായകളുടെയും തെരുവുനായകളുടെയും ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇത്തരം സംഭവങ്ങള്‍ വീണ്ടും ആശങ്ക ഉയര്‍ത്തുന്നു.

കഴിഞ്ഞ വര്‍ഷം നുങ്കംപാക്കത്തെ പാര്‍ക്കില്‍ 5 വയസ്സുകാരിയെ റോട്ട്വൈലര്‍ നായകള്‍ കടിച്ചുകീറിയ സംഭവം വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. തുടര്‍ന്ന് കോര്‍പറേഷന്‍ നായകളെ വളര്‍ത്തുന്നതിന് കര്‍ശന നിബന്ധനകള്‍ ഏര്‍പ്പെടുത്തിയെങ്കിലും, മിക്ക ഉടമകളും അവ പാലിക്കുന്നില്ലെന്നതാണ് നഗരവാസികളുടെ പരാതി. ''വീണ്ടും സംഭവിച്ച ഈ ദുരന്തം കോര്‍പറേഷന്‍ പ്രഖ്യാപിച്ച നടപടികള്‍ ഫലപ്രദമാകുന്നില്ലെന്ന് തെളിയിക്കുന്നു,'' എന്നാണ് നാട്ടുകാരുടെ പ്രതികരണം.

Tags:    

Similar News