ബെംഗളൂരുവില്‍ ഓറഞ്ച് അലേര്‍ട്ട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 17 വരെ അവധി പ്രഖ്യാപിച്ചു

ബെംഗളൂരുവില്‍ ഓറഞ്ച് അലേര്‍ട്ട്

Update: 2024-10-15 17:18 GMT

ബെംഗളൂരു: മഴ കനത്തതോടെ ബെംഗളൂരു നഗരത്തില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തുടര്‍ച്ചയായി കനത്ത മഴ പെയ്യുന്ന സാഹചര്യത്തിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഇന്നലെ രാത്രി തുടങ്ങിയ മഴ തോരാതായതോടെ നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമായിട്ടുണ്ട്. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതായും ജില്ലാ ഭരണകൂടം അറിയിച്ചു. ശക്തമായ മഴയില്‍ മരങ്ങള്‍ കടപുഴകി വീണ് വാഹനങ്ങള്‍ക്കുള്‍പ്പടെ കേടുപാടുകളുണ്ടായി.

മഴ ശക്തമായത്തോടെ ബെംഗളുരുവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 17 വരെ ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പി.യു കോളേജുകള്‍, ഡിഗ്രി കോളേജുകള്‍, എഞ്ചിനീയറിംഗ് കോളേജുകള്‍, ഡിപ്ലോമ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, ഐടിഐകള്‍ തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമായിരിക്കില്ല.

കാലാവസ്ഥാ മുന്നറിയിപ്പുകള്‍ക്കിടയിലും ക്ലാസുകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കോളേജ് മേധാവികള്‍ക്ക് ബംഗളൂരു ഡെപ്യൂട്ടി കമ്മീഷണര്‍ ജഗദീശ ജി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

നഗര അതിര്‍ത്തികളായ മൈസൂര്‍ റോഡ് , തുകുരു റോഡ് , ഹൊസൂര്‍ റോഡ് , നെലമംഗല എന്നിവിടങ്ങളില്‍ ഗതാഗത കുരുക്ക് രൂക്ഷമായെന്നും ജില്ലാ ഭരണകൂടം അറിയിച്ചു . ബെംഗളൂരുവിനു പുറത്തുള്ള ജില്ലകളില്‍ മഴ വ്യാപകമായത്തോടെ കൃഷി പാടങ്ങള്‍ വെള്ളത്തിലായി. കര്‍ണാടക മേഖലയിലും കനത്ത മഴ തുടരുകയാണ്. മൂന്നു ദിവസം മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

Tags:    

Similar News