പെരുമ്പാമ്പിനെ ബൈക്കിന് പിന്നില്‍ കെട്ടിവലിച്ച് യുവാക്കളുടെ കൊടുംക്രൂരത; വീഡിയോ വൈറൽ; പിന്നാലെ കേസെടുത്ത് പോലീസ്; ഇവന്മാർക്ക് വട്ടാണോയെന്ന് നാട്ടുകാർ..!

Update: 2024-10-17 06:04 GMT

രാജസ്ഥാൻ: ഓടുന്ന ബൈക്കിന് പിന്നില്‍ പെരുമ്പാമ്പിനെ കെട്ടിവലിച്ച് യുവാക്കളുടെ കൊടുംക്രൂരത. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം നടന്നത്. പെരുമ്പാമ്പിന്റെ ശരീരത്തില്‍ കയര്‍ കെട്ടിയശേഷം മറുഭാഗം ബൈക്കില്‍ കെട്ടി റോഡിലൂടെ ഇവർ വലിച്ചിഴയ്ക്കുകയായിരിന്നു.യുവാക്കളുടെ ക്രൂരതയിൽ നാട്ടുകാർ വരെ രോഷ പ്രകടനം നടത്തി.

ഇവരുടെ ബൈക്കിന് തൊട്ടുപിന്നാലെ കാറില്‍ എത്തിയവരാണ് ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ യുവാക്കള്‍ക്കെതിരെ സോഷ്യല്‍ മീഡിയകളില്‍ വലിയ പ്രതിഷേധം ഉയർന്നു.

ശേഷം വീഡിയോ പോലീസ് ശ്രദ്ധയിൽ പെടുകയായിരുന്നു. സംഭവത്തില്‍ യുവാക്കൾക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസ് എടുത്തിട്ടുണ്ട്.

Tags:    

Similar News