ഞങ്ങൾ നിങ്ങളെ കാണുന്നത് ഭഗത് സിംഗിനെപ്പോലെ; ഉത്തരേന്ത്യക്കാരനായതിൽ അഭിമാനിക്കൂ; സൽമാൻ ഖാനെതിരെ വധഭീഷണി മുഴക്കിയ അധോലോക ഡോൺ ലോറൻസ് ബിഷ്ണോയ്ക്ക് സീറ്റ് വാഗ്ദാനം ചെയ്ത് കത്ത്

Update: 2024-10-22 08:11 GMT

മുംബൈ: ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാനെതിരെ വധഭീക്ഷണി മുഴക്കിയ അധോലോക കുറ്റവാളി ലോറൻസ് ബിഷ്ണോയ്ക്ക് മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ സീറ്റ് വാഗ്ദാനം ചെയ്ത് കത്ത്. ഇതോടെ ഞെട്ടലായിരിക്കുകയാണ് ജനങ്ങൾ.

ഉത്തർ ഭാരതീയ വികാസ് സേന (യുബിവിഎസ്) ഗുജറാത്തിലെ സബർമതി ജയിലിൽ കഴിയുന്ന കുറ്റവാളി ബിഷ്ണോയിക്ക് പാർട്ടി ദേശീയ അധ്യക്ഷൻ സുനിൽ ശുക്ല കത്ത് അയച്ചു. കൊടുംകുറ്റവാളി ബിഷ്ണോയിയെ 'ഭഗത് സിംഗി'നെപ്പോലെ ആണ് കാണുന്നതെന്നാണ് കത്തിൽ പരാമർശിക്കുന്നത്.

ബോളിവുഡിലെ സൂപ്പർതാരം സൽമാൻ ഖാന് വധഭീഷണി മുഴക്കിയും ബാബ സിദ്ദിഖി വധത്തിലൂടെയും പ്രധാന കുറ്റവാളി ആയതാണ് ലോറൻസ് ബിഷ്ണോയി. നിലവിൽ പ്രതി ഇപ്പോൾ അഹമ്മദാബാദിലെ സബർമതി സെൻട്രൽ ജയിലിലാണ് കഴിയുന്നത്.

മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നാല് സ്ഥാനാർത്ഥികളുടെ കാര്യത്തിൽ തീരുമാനം ആയിട്ടുണ്ട്. ലോറൻസ് ബിഷ്ണോയിയുടെ അനുമതി കിട്ടിയാൽ 50 പേരുടെ പട്ടിക ഉടൻ പുറത്തുവിടുമെന്ന് സുനിൽ ശുക്ല വ്യക്തമാക്കി.

സുനിൽ ശുക്ലയുടെ വാക്കുകൾ..., 'നിങ്ങളിൽ ഞങ്ങൾ ഭഗത് സിംഗിനെ കാണുന്നുവെന്നും. പൂർവികർ ഉത്തരേന്ത്യക്കാരാണ് എന്നതിനാലാണ് ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന, ബിഹാർ, ജാർഖണ്ഡ്, ഉത്തരാഖണ്ഡ് എന്നീ അഞ്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള, മഹാരാഷ്ട്രയിൽ ജനിച്ചു വളർന്ന ഒബിസി, എസ്‌സി, എസ്ടി വിഭാഗക്കാർക്ക് സംവരണം നിഷേധിക്കപ്പെടുന്നത്. ഇന്ത്യ ഒരൊറ്റ രാജ്യമാണെങ്കിൽ പിന്നെ എന്തുകൊണ്ടാണ് ഞങ്ങൾക്ക് ഈ അവകാശം നഷ്ടമാകുന്നത്? നിങ്ങൾ പഞ്ചാബിൽ ജനിച്ച ഉത്തരേന്ത്യക്കാരനാണ് എന്നതിൽ അഭിമാനം കൊള്ളണമെന്നും' സുനിൽ ശുക്ല ലോറൻസ് ബിഷ്ണോയിക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നു. 

Tags:    

Similar News