ദീപാവലിക്ക് തിരക്ക് കുറക്കാന്‍ പ്രത്യേക ട്രെയിന്‍ സര്‍വിസ്

ദീപാവലിക്ക് തിരക്ക് കുറക്കാന്‍ പ്രത്യേക ട്രെയിന്‍ സര്‍വിസ്

Update: 2024-10-22 18:09 GMT

പാലക്കാട്: ദീപാവലി ഉത്സവ സീസണിലെ തിരക്ക് കുറക്കുന്നതിന് ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരം നോര്‍ത്തിലേക്കും ചെന്നൈയില്‍ നിന്ന് മംഗലാപുരത്തേക്കും കൂടുതല്‍ ജനറല്‍ കോച്ചുകളുമായി പ്രത്യേക ട്രെയിന്‍ സര്‍വിസ് നടത്തും.

തിരുവനന്തപുരം നോര്‍ത്ത്- ബംഗളൂരു അന്ത്യോദയ സ്‌പെഷല്‍ (ട്രെയിന്‍ നമ്പര്‍ 06039) നവംബര്‍ നാലിന് വൈകീട്ട് 6.05ന് തിരുവനന്തപുരം നോര്‍ത്തില്‍നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10.55ന് ബംഗളൂരുവില്‍ എത്തും. ബംഗളൂരു-തിരുവനന്തപുരം നോര്‍ത്ത് അന്ത്യോദയ സ്‌പെഷല്‍ (06040) ബംഗളൂരുവില്‍നിന്ന് നവംബര്‍ അഞ്ചിന് ഉച്ചക്ക് 12.45ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ അഞ്ചിന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തും.

കേരളത്തില്‍ കൊല്ലം, കായംകുളം, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, പാലക്കാട് ജങ്ഷന്‍ എന്നിവടങ്ങളില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

ചെന്നൈ സെന്‍ട്രല്‍-മംഗലാപുരം ജങ്ഷന്‍ ഫെസ്റ്റിവല്‍ സ്‌പെഷല്‍ (06037) നവംബര്‍ രണ്ടിന് ചെന്നൈ സെന്‍ട്രലില്‍നിന്ന് രാത്രി 11.50ന് പുറപ്പെട്ട് അടുത്ത ദിവസം വൈകീട്ട് നാലിന് മംഗലാപുരത്ത് എത്തും. മംഗളൂരു ജങ്ഷന്‍-ഡോ. എം.ജി.ആര്‍ ചെന്നൈ സെന്‍ട്രല്‍ ഫെസ്റ്റിവല്‍ സ്‌പെഷല്‍ (06038) നവംബര്‍ മൂന്നിന് വൈകീട്ട് ആറിന് മംഗളൂരു ജങ്ഷനില്‍നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 11.10ന് ചെന്നൈ സെന്‍ട്രലില്‍ എത്തും.

കേരളത്തില്‍ പാലക്കാട് ജങ്ഷന്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട് എന്നിവടങ്ങളില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

Tags:    

Similar News