നിതീഷ് കുമാര്‍ ബിജെപിയുമായി സഖ്യം പുനഃസ്ഥാപിച്ചതോടെ പാര്‍ട്ടിക്ക് പുറത്ത്; പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു മുന്‍ കേന്ദ്രമന്ത്രി ആര്‍.സി.പി.സിങ്
പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു മുന്‍ കേന്ദ്രമന്ത്രി ആര്‍.സി.പി.സിങ്
പട്‌ന: മുന്‍ കേന്ദ്രമന്ത്രി ആര്‍.സി.പി.സിങ് 'ആപ് സബ്കി ആവാസ്' (എഎസ്എ) എന്ന പേരില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു. ജനതാദള്‍ (യു) ദേശീയ അധ്യക്ഷനായിരുന്ന ആര്‍.സി.പി. സിങ്, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായി തെറ്റിപ്പിരിഞ്ഞു ബിജെപിയില്‍ ചേര്‍ന്നിരുന്നു. നിതീഷ് കുമാര്‍ ബിജെപിയുമായി സഖ്യം പുനഃസ്ഥാപിച്ചതോടെ ആര്‍.സി.പി.സിങിനു ബിജെപിയില്‍ നില്‍ക്കക്കള്ളിയില്ലാതായി. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എഎസ്എ മല്‍സരിക്കുമെന്നും ആര്‍.സി.പി.സിങ് പ്രഖ്യാപിച്ചു.
മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വിശ്വസ്തനായിരുന്ന ആര്‍.സി.പി സിങ് അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു. സിവില്‍ സര്‍വീസില്‍ നിന്നു വിരമിച്ച ശേഷമാണു രാഷ്ട്രീയത്തിലിറങ്ങിയത്. നിതീഷ് കുമാറിനെ പോലെ ബിഹാറിലെ നളന്ദ സ്വദേശിയും കുര്‍മി സമുദായാംഗവുമാണ് ആര്‍.സി.പി.സിങ്.