വായു ഗുണനിലവാരം അപകടകരമായ അവസ്ഥയില്‍: ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു; ശനിയാഴ്ചവരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം

വായു ഗുണനിലവാരം അപകടകരമായ അവസ്ഥയില്‍

Update: 2024-11-18 17:52 GMT

ന്യൂഡല്‍ഹി: ഡല്‍ഹി വായു ഗുണനിലവാരം അപകടകരമായ അവസ്ഥയിലായതോടെ സ്‌കൂളുകളും ഡല്‍ഹി സര്‍വകലാശാലയും അടച്ചു. നവംബര്‍ 23 ശനിയാഴ്ചവരെ ക്ലാസുകള്‍ ഓണ്‍ലൈനായി നടത്തുമെന്ന് ഡല്‍ഹി സര്‍വകലാശാല അറിയിച്ചു.

ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരം (എ.ക്യു.ഐ) 978 എന്ന അപകടകരമായ അവസ്ഥയിലെത്തിയതോടെ വിദ്യാര്‍ഥികളുടെ ആരോഗ്യത്തെ കണക്കിലെടുത്താണ് ഓണ്‍ലൈന്‍ ക്ലാസ്സുകളാക്കി പ്രഖ്യാപിച്ചത്.

നേരത്തെ 10, 12 ക്ലാസുകള്‍ ഒഴികെയുള്ള എല്ലാ ക്ലാസ്സുകളുമാണ് ഓണ്‍ലൈനായി മാറ്റിയത്. മലിനീകരണ തോത് ഉയരുന്നതിനാല്‍ ഡല്‍ഹിയിലെ എല്ലാ സ്‌കൂളുകളും ഓണ്‍ലൈനായി മാറുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി ആതിഷി എക്‌സില്‍ കുറിച്ചു.

Tags:    

Similar News