'പുരുഷന്മാര്‍ക്കും ആര്‍ത്തവം ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു'; വനിതാ ജഡ്ജിയെ പുറത്താക്കിയ ഹര്‍ജിയില്‍ പരാമര്‍ശവുമായി സുപ്രാംകോടതി

‘പുരുഷന്മാർക്കും ആർത്തവം ഉണ്ടായിരുന്നെങ്കിൽ...’: സുപ്രീം കോടതിയുടെ പരാമർശം

Update: 2024-12-05 02:27 GMT

ന്യൂഡല്‍ഹി: 'പുരുഷന്മാര്‍ക്കും ആര്‍ത്തവം ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു' വനിതാ ജഡ്ജിയെ പുറത്താക്കിയതു ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതിയുടെ പരാമര്‍ശം.

മോശം പ്രകടനത്തിന്റെ പേരില്‍ ജഡ്ജി അദിതി കുമാര്‍ ശര്‍മയെ പിരിച്ചുവിട്ടതു ശരിവച്ച മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിന് എതിരെയുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് ബി.വി. നാഗരത്‌ന, എന്‍. കോടീശ്വര്‍ സിങ് എന്നിവരടങ്ങിയ ബെഞ്ച്. ഗര്‍ഭഛിദ്രം മൂലം വനിതാ ജഡ്ജി അനുഭവിച്ച ശാരീരിക, മാനസിക ബുദ്ധിമുട്ടുകള്‍ പരിഗണിക്കാതെയാണ് പിരിച്ചുവിടല്‍ എന്നു ചൂണ്ടിക്കാട്ടിയാണ് 'പുരുഷന്മാര്‍ക്കും ആര്‍ത്തവം ഉണ്ടായിരുന്നെങ്കില്‍ സ്ത്രീയുടെ വിഷമതകള്‍ മനസ്സിലാക്കാന്‍ കഴിയുമായിരുന്നു' എന്നു പരാമര്‍ശിച്ചത്. 6 വനിതാ ജഡ്ജിമാരെയാണ് പിരിച്ചുവിട്ടത്. ഇതില്‍ 4 പേരെ തിരിച്ചെടുത്തു.

Tags:    

Similar News