റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണറായി സഞ്ജയ് മല്‍ഹോത്ര ചുമതലയേറ്റു

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണറായി സഞ്ജയ് മല്‍ഹോത്ര ചുമതലയേറ്റു

Update: 2024-12-11 17:17 GMT

മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ 26ാമത് ഗവര്‍ണറായി സഞ്ജയ് മല്‍ഹോത്ര ചുമതലയേറ്റു. റിസര്‍വ് ബാങ്ക് ആസ്ഥാനത്തെത്തിയ അദ്ദേഹം ഡെപ്യൂട്ടി ഗവര്‍ണര്‍മാരായ സ്വാമിനാഥന്‍ ജെ, എം. രാജേശ്വര റാവു, ടി. റാബി ശങ്കര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ചുമതലയേറ്റത്.

രാജസ്ഥാന്‍ കേഡറിലെ ഐ.എ.എസ് ഓഫിസറായ മല്‍ഹോത്ര മുന്‍ റവന്യൂ സെക്രട്ടറിയാണ്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ എന്ന നിലയിലുള്ള സാമ്പത്തിക നയനിലപാടുകള്‍ വ്യക്തമാക്കാന്‍ അദ്ദേഹം വാര്‍ത്തസമ്മേളനം വിളിച്ചിട്ടുണ്ട്. അതിലൂടെയായിരിക്കും അദ്ദേഹം തന്റെ കാഴ്ചപ്പാടുകള്‍ വിശദീകരിക്കുക.

Tags:    

Similar News