വയനാട് പാക്കേജിന്റെ കാര്യത്തില്‍ കേന്ദ്രം രാഷ്ട്രീയം കളിക്കുകയാണെന്ന് പ്രിയങ്കാഗാന്ധി; വയനാടിനോടുള്ള കേന്ദ്ര അവഗണനയിലും പാക്കേജ് വൈകുന്നതിലും രക്ഷാദൗത്യത്തിന് പണം ചോദിച്ചതിലും പ്രതിഷേധവുമായി പ്രതിപക്ഷ എംപിമാര്‍
ന്യൂഡല്‍ഹി: വയനാടിനോടുള്ള കേന്ദ്ര അവഗണനയിലും പാക്കേജ് വൈകുന്നതിലും രക്ഷാദൗത്യത്തിന് പണം ചോദിച്ചതിലും പ്രതിഷേധവുമായി പ്രതിപക്ഷ എംപിമാര്‍. പാര്‍ലമെന്റിന് പുറത്ത് ഇവര്‍ പ്രതിഷേധിച്ചു. എല്‍ഡിഎഫിലെയും യുഡിഎഫിലെയും എംപിമാര്‍ ഒരുമിച്ച് പ്രതിഷേധം നടത്തി. വയനാട് പാക്കേജിന്റെ കാര്യത്തില്‍ കേന്ദ്രം രാഷ്ട്രീയം കളിക്കുകയാണെന്ന് വയനാട് എംപി പ്രിയങ്കാഗാന്ധി ആരോപിച്ചു.
പ്രധാനമന്ത്രിയുടെ നിലപാട് നിരാശാജനകമാണെന്നും പ്രിയങ്ക പറഞ്ഞു. പ്രളയം മുതല്‍ വയനാട് ദുരന്തം വരെയുള്ള സമയങ്ങളിലെ എയര്‍ലിഫ്റ്റിങ് സേവനത്തിനു ചെലവായ 132,62,00,000 രൂപ കേരളം തിരിച്ചടക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു. 2019 ലെ രണ്ടാം പ്രളയം മുതല്‍ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം വരെ വിവിധ ഘട്ട ദുരന്തബാധിതരെ ഹെലികോപ്ടര്‍ വഴി മാറ്റിയതിനു ചെലവായ തുകയാണ്.
എത്രയും പെട്ടെന്ന് തുക അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് എയര്‍ വൈസ് മാര്‍ഷല്‍ കത്ത് നല്‍കി. യനാട് ദുരന്തവുമായി ബന്ധപ്പെട്ട് രക്ഷാപ്രവര്‍ത്തനത്തിന്റെ ആദ്യദിനമായ ഓഗസ്റ്റ് മുപ്പതിന് മാത്രം ചെലവ് 8,91,23,500 രൂപ. വിവിധ ദിവസങ്ങളിലായി വയനാട്ടില്‍ നടത്തിയ രക്ഷാ പ്രവര്‍ത്തനത്തിന് ആകെ നല്‍കേണ്ടത് 69,65,46,417 രൂപയാണ്. വയനാട് ദുരന്തത്തിനുള്ള പാക്കേജും നടപ്പാക്കിയിട്ടില്ല.