തീവ്രവാദികള്‍ ഖലിസ്ഥാന്‍ കമാന്‍ഡോ ഫോഴ്സ് എന്ന നിരോധിത സംഘടനയുടെ ഭാഗം; യുപി പിലിഭിത്തില്‍ മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചു

Update: 2024-12-23 06:04 GMT

ലക്നോ: യുപി പിലിഭിത്തില്‍ മൂന്ന് ഖലിസ്ഥാന്‍ ഭീകരരെ സുരക്ഷാസേന വധിച്ചു. ഖലിസ്ഥാന്‍ കമാന്‍ഡോ ഫോഴ്സ് എന്ന നിരോധിത സംഘടനയുടെ ഭാഗമായ മൂന്ന് പേരെയാണ് വധിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് യുപി, പഞ്ചാബ് പോലീസ് സേനയുടെ സംയുക്ത ഓപ്പറേഷന്‍ നടന്നത്. തോക്കുകളും വെടിയുണ്ടകളും അടക്കം ഇവരില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഗുരുദാസ്പൂരിലെ പഞ്ചാബ് പോലീസിന്റെ പോസ്റ്റിന് നേരെ ഗ്രനേഡ് ആക്രമണം നടത്തിയ കേസിലെ പ്രതികളാണ് ഇവര്‍.

Tags:    

Similar News