'നിര്‍ഭാഗ്യകരമായ സംഭവങ്ങളാണ് ഈ വര്‍ഷം നടന്നത്; ഒട്ടേറെപ്പേര്‍ക്ക് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു'; മണിപ്പുര്‍ കലാപത്തില്‍ പുതുവര്‍ഷത്തലേന്ന് മാപ്പ് ചോദിച്ച് മുഖ്യമന്ത്രി ബിരേന്‍ സിങ്
മണിപ്പുര്‍ കലാപത്തില്‍ പുതുവര്‍ഷത്തലേന്ന് മാപ്പ് ചോദിച്ച് മുഖ്യമന്ത്രി ബിരേന്‍ സിങ്
ന്യൂഡല്‍ഹി: സംസ്ഥാനത്തെ വര്‍ഗീയ സംഘര്‍ഷങ്ങളില്‍ പുതുവര്‍ഷത്തലേന്ന് മണിപ്പൂര്‍ ജനതയോട് മാപ്പ് ചോദിച്ച് മുഖ്യമന്ത്രി എന്‍. ബീരേണ്‍ സിങ്. 'നിര്‍ഭാഗ്യകരമായ സംഭവങ്ങളാണ് ഈ വര്‍ഷം നടന്നത്. കഴിഞ്ഞ മെയ് മൂന്നു മുതല്‍ ഇന്നുവരെ സംസ്ഥാനത്തുണ്ടായ അനിഷ്ട സംഭവങ്ങളില്‍ മാപ്പു ചോദിക്കുന്നു. നിരവധി പേര്‍ക്ക് അവരുടെ പ്രിയപ്പെട്ടവരെ നഷ്ടമായി. നിരവധി പേര്‍ക്ക് വീട് ഉപേക്ഷിച്ച് പോകേണ്ടിവന്നു. ഖേദം പ്രകടിപ്പിക്കുന്നു. ക്ഷമ ചോദിക്കുന്നു' -ബീരേണ്‍ സിങ് പറഞ്ഞു.
''ഈ വര്‍ഷം മുഴുവനും ദൗര്‍ഭാഗ്യകരമായിരുന്നു. എനിക്ക് ദുഃഖമുണ്ട്. സംഭവിച്ചതെല്ലാം സംഭവിച്ചു. നിങ്ങള്‍ മുന്‍കാല തെറ്റുകള്‍ ക്ഷമിക്കുകയും മറക്കുകയും വേണം. സമാധാനവും സമൃദ്ധിയും നിറഞ്ഞ മണിപ്പുരിലേക്ക് നമ്മള്‍ പുതിയ ജീവിതം ആരംഭിക്കണം'' ബിരേന്‍ സിങ് പറഞ്ഞു. മണിപ്പുരിലെ 35 ഗോത്രങ്ങളും ഒരുമിച്ചു ജീവിക്കണം. സംസ്ഥാനത്തെ എല്ലാ സമുദായങ്ങളോടും ഇക്കാര്യം താന്‍ അഭ്യര്‍ഥിക്കുന്നതായും ബിരേന്‍ സിങ് പറഞ്ഞു.
കഴിഞ്ഞ മൂന്ന് നാല് മാസമായി സംസ്ഥാനം സമാധാനത്തിലൂടെ കടന്നുപോകുന്നത് പ്രതീക്ഷ നല്‍കുന്നു. 2025ഓടെ സംസ്ഥാനത്ത് സാധാരണ നില പുനഃസ്ഥാപിക്കുമെന്ന് വിശ്വാസമുണ്ട്. സംസ്ഥാനത്തെ എല്ലാ സമുദായങ്ങളോടും അഭ്യര്‍ഥിക്കുകയാണ്, സംഭവിച്ചതെല്ലാം സംഭവിച്ചു. നിങ്ങള്‍ കഴിഞ്ഞ തെറ്റുകള്‍ ക്ഷമിക്കുകയും മറക്കുകയും വേണം, സമാധാനവും സമൃദ്ധവുമായ മണിപ്പൂരിനായി ഒരു പുതിയ ജീവിതം ആരംഭിക്കണം. മണിപ്പൂരിലെ 35 ഗോത്രങ്ങളും ഒത്തരുമയോടെ കഴിയണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
കഴിഞ്ഞ മെയ് മുതല്‍ സംസ്ഥാനത്ത് നടക്കുന്ന കുക്കി-മെയ്‌തെയ് സംഘര്‍ഷങ്ങളില്‍ 180ലധികം ജീവനുകളാണ് നഷ്ടായത്. സംഘര്‍ഷം നിയന്ത്രിക്കുന്നത്തില്‍ സംസ്ഥാന-കേന്ദ്ര സര്‍ക്കാറുകള്‍ പൂര്‍ണമായും പരാജയപ്പെട്ടിരുന്നു.
മെയ് മൂന്നാം തീയതിയാണ് മണിപ്പൂരിന്റെ സമാധാനവും ശാന്തിയും തകര്‍ത്ത് സംഘര്‍ഷങ്ങള്‍ ആരംഭിച്ചത്. മെയ്‌തെയ് വിഭാഗത്തിന് പട്ടികജാതി വര്‍ഗ പദവി നല്‍കുന്നത് പഠിക്കാന്‍ സമിതിയെ നിയോഗിക്കണമെന്ന മണിപ്പൂര്‍ ഹൈകോടതിയുടെ ഉത്തരവാണ് സംഘര്‍ഷത്തിന് കാരണമായത്.
പിന്നീടങ്ങോട്ട് തുടര്‍ച്ചയായ സംഘര്‍ഷങ്ങള്‍ക്കാണ് മണിക്കൂര്‍ സാക്ഷ്യം വഹിച്ചത്. നിരവധി ഗ്രാമങ്ങളും വീടുകളും ആരാധനാലയങ്ങളും സ്‌കൂളുകളും അഗ്‌നിക്കിരയായി. യുവതികള്‍ കൂട്ട ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ടു. നിരവധി കുട്ടികളെ രക്ഷിതാക്കള്‍ ക്യാമ്പുകളില്‍ ഉപേക്ഷിച്ചു.
സ്വന്തം വീടും ഉപജീവനമാര്‍ഗവും ഇല്ലാതായി അമ്പതിനായിരത്തിലധികം ആളുകളാണ് 350 ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടിയിരിക്കുന്നത്. പുതു വര്‍ഷത്തിലേക്ക് കടക്കുമ്പോഴും സംഘര്‍ഷം നിയന്ത്രിക്കാനോ, അവസാനിപ്പിക്കാനോ സംസ്ഥാന കേന്ദ്ര സര്‍ക്കാറുകള്‍ക്കായിട്ടില്ല. ഇതിനിടെയാണ് സംസ്ഥാനത്തെ ജനതയോട് പരസ്യമായി മാപ്പു ചോദിച്ച് മുഖ്യമന്ത്രി രംഗത്തുവന്നത്.
സംഘര്‍ഷത്തിനിടെ രണ്ട് യുവതികളെ നഗ്‌നരാക്കി നടത്തി കൂട്ട ബലാത്സംഗം ചെയ്ത ദൃശ്യങ്ങള്‍ പുറത്തുവന്നത് രാജ്യ വ്യാപക പ്രതിഷേധങ്ങള്‍ക്ക് കാരണമായി. സംഭവത്ില്‍ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു.