കോടതിയുടെ പിഴവ് മൂലം ജയിലില്‍ കിടന്നത് 25 വര്‍ഷം; ഒടുവില്‍ മോചിപ്പിച്ച് സുപ്രീംകോടതി

കോടതിയുടെ പിഴവ് മൂലം ജയിലില്‍ കിടന്നത് 25 വര്‍ഷം; ഒടുവില്‍ മോചിപ്പിച്ച് സുപ്രീംകോടതി

Update: 2025-01-09 02:04 GMT

ന്യൂഡല്‍ഹി: കോടതിയുടെ പിഴവ് മൂലം 25 വര്‍ഷം ജയിലില്‍ കിടന്ന യുവാവിനെ മോചിപ്പിച്ചു. കോടതികള്‍ക്കാണു തെറ്റു പറ്റിയതെന്നു സ്ഥിരീകരിച്ചും നഷ്ടപ്പെട്ട വര്‍ഷങ്ങള്‍ തിരിച്ചു നല്‍കാന്‍ കഴിയില്ലെന്നു ഖേദം പ്രകടിപ്പിച്ചുമാണ് കൊലക്കേസ് പ്രതിയായ യുവാവിനെ സുപ്രീം കോടതി മോചിപ്പിച്ചത്. കുറ്റകൃത്യം നടക്കുമ്പോള്‍ പ്രതിക്കു പ്രായപൂര്‍ത്തിയായിരുന്നില്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. 1994ല്‍ കുറ്റകൃത്യം നടക്കുമ്പോള്‍ പ്രതിക്ക് 14 വയസ്സു മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നു കോടതി കണ്ടെത്തി.

1994ലെ കൊലപാതക കേസിലാണ് ഉത്തരാഖണ്ഡ് സ്വദേശിയായ ഓം പ്രകാശ് ശിക്ഷിക്കപ്പെട്ടത്. പ്രതിക്കു പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന വാദം വിചാരണ ഘട്ടത്തില്‍ ഉന്നയിക്കപ്പെട്ടെങ്കിലും വിചാരണക്കോടതി അംഗീകരിച്ചില്ല; വധശിക്ഷയ്ക്കു വിധിക്കുകയും ചെയ്തു.

2012ല്‍ രാഷ്ട്രപതിക്ക് ദയാഹര്‍ജി കൊടുത്താണ് ശിക്ഷ ജീവപര്യന്തമാക്കിയത്. ഇതിനിടെ, പ്രായം നിര്‍ണയിക്കല്‍ പരിശോധനയ്ക്കു വിധേയനായ ഓം പ്രകാശിന് അനുകൂല റിപ്പോര്‍ട്ട് വന്നു. ഇതും ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഓം പ്രകാശിന്റെ പുനരധിവാസം ഉറപ്പാക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാരിനോടും നിയമസഹായ അതോറിറ്റിയോടും കോടതി നിര്‍ദേശിച്ചു.

Tags:    

Similar News