മഹാവികാസ് അഘാഡിയില്‍ ഭിന്നത രൂക്ഷം; മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മത്സരിക്കുമെന്ന് ശിവസേന യു.ബി.ടി

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മത്സരിക്കുമെന്ന് ശിവസേന യു.ബി.ടി

Update: 2025-01-11 15:08 GMT

മുംബൈ: മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ഉദ്ധവ് താക്കറേ നേതൃത്വം നല്‍കുന്ന ശിവസേന (യു.ബി.ടി.). മുംബൈ, താനെ, നാഗ്പുര്‍ തുടങ്ങിയ മുന്‍സിപ്പല്‍ കോര്‍പറേഷനുകള്‍, ജില്ലാ പഞ്ചായത്തുകള്‍, ഗ്രാമ പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലാണ് സഖ്യംവിട്ട് തനിച്ച് മത്സരിക്കുമെന്ന് പാര്‍ട്ടി വക്താവ് സഞ്ജയ് റാവുത്ത് വ്യക്തമാക്കിയിരിക്കുന്നത്.

ഇതോടെ, കോണ്‍ഗ്രസ്-ശിവസേന (യു.ബി.ടി.)എന്‍.സി.പി. സഖ്യമായ മഹാവികാസ് അഘാഡിയിലെ ഭിന്നത കൂടുതല്‍ രൂക്ഷമാകുന്നുവെന്നാണ് സൂചന. ഒരു സഖ്യത്തില്‍, ഓരോ പാര്‍ട്ടികയുടെയും പ്രവര്‍ത്തകര്‍ക്ക് അവസരം ലഭിക്കില്ല. ഇത് സംഘടനാപരമായ വളര്‍ച്ചയ്ക്ക് തടസ്സമുണ്ടാക്കും. ഞങ്ങള്‍ ഞങ്ങളുടെ കരുത്തില്‍ മത്സരിക്കും, റാവുത്ത് പറഞ്ഞു.

മഹാരാഷ്ട്രയില്‍ ഇന്ത്യ മുന്നണിക്ക് ഒരു കണ്‍വീനറെ നിയമിക്കാന്‍ പോലും ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും റാവുത്ത് ചൂണ്ടിക്കാണിച്ചു. അത് ശരിയല്ലെന്നും സഖ്യത്തിലെ വലിയ പാര്‍ട്ടി എന്ന നിലയ്ക്ക് യോഗം വിളിച്ചുചേര്‍ക്കുക എന്നത് കോണ്‍ഗ്രസിന്റെ ഉത്തരവാദിത്വമായിരുന്നെന്നും റാവുത്ത് പറഞ്ഞു. 2019-ലാണ് മഹാവികാസ് അഘാഡി സഖ്യം നിലവില്‍വന്നത്.

Tags:    

Similar News