രണ്ട് ഉപഗ്രഹങ്ങളെ ബഹിരാകാശത്തു വച്ചു കൂട്ടിയോജിപ്പിക്കുന്ന സ്പേഡെക്‌സ് ദൗത്യം വൈകും; മൂന്നു മീറ്റര്‍ വരെ അടുത്ത് എത്തിച്ചശേഷം വീണ്ടും അകലം കൂട്ടി ഐ എസ് ആര്‍ ഒ

Update: 2025-01-12 08:10 GMT

ബംഗളൂരു: രണ്ട് ഉപഗ്രഹങ്ങളെ ബഹിരാകാശത്തു വച്ചു കൂട്ടിയോജിപ്പിക്കുന്ന സ്പേഡെക്‌സ് ദൗത്യം വൈകും. ഉപഗ്രഹങ്ങള്‍ തമ്മിലുള്ള അകലം വീണ്ടും കൂട്ടി. 1.5 കിലോമീറ്റര്‍ അകലെയായിരുന്ന ഉപഗ്രഹങ്ങളെ രാവിലെ 15 മീറ്റര്‍ അകലത്തില്‍ വിജയകരമായി എത്തിച്ചിരുന്നു. പിന്നീട് മൂന്നു മീറ്റര്‍ വരെ അടുത്ത് എത്തിച്ചശേഷം വീണ്ടും അകലം കൂട്ടുകയായിരുന്നു.

'15 മീറ്ററും മൂന്നു മീറ്ററും വരെ എത്താനുള്ള ഒരു പരീക്ഷണ ശ്രമം നടത്തി. ഇപ്പോള്‍ ബഹിരാകാശ പേടകങ്ങളെ സുരക്ഷിത ദൂരത്തേക്ക് മാറ്റുന്നു. കൂടുതല്‍ ഡാറ്റ വിശകലനം ചെയ്തതിന് ശേഷം ഡോക്കിംഗ് പ്രക്രിയ നടത്തും'- ഐഎസ്ആര്‍ഒ എക്‌സില്‍ അറിയിച്ചു. ദൗത്യം വിജയിച്ചാല്‍ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. ഡോക്കിംഗ് ദൗത്യം നേരത്തെ രണ്ടുതവണ മാറ്റിവച്ചിരുന്നു. ദൗത്യത്തിലെ ചേസര്‍, ടാര്‍ഗറ്റ് എന്നീ ഉപഗ്രഹങ്ങളെ അതിസങ്കീര്‍ണമായ പരീക്ഷണത്തിലൂടെ ബഹിരാകാശത്തുവച്ച് ഒന്നാക്കി മാറ്റുന്ന പരീക്ഷണമാണിത്.

ഡിസംബര്‍ 30നാണു സ്‌പേഡെക്‌സ് പരീക്ഷണത്തിനുള്ള രണ്ടു ചെറുഉപഗ്രഹങ്ങളെ ഐഎസ്ആര്‍ഒ ഭ്രമണപഥത്തിലെത്തിച്ചത്. ആദ്യം ജനുവരി ഏഴിന് ഡോക്കിംഗ് പരീക്ഷണം നടക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് മാറ്റുകയായിരുന്നു.

Tags:    

Similar News